ഫാനി’ ശക്തി പ്രാപിക്കുന്നു; ചൊവ്വാഴ്ച തീരം തൊട്ടേക്കും, നാളെ മുതൽ കനത്ത മഴയും കാറ്റും


ചെന്നൈ: ഫാനി ചുഴലിക്കാറ്റിന്‍റെ തീവ്രത അടുത്ത 24 മണിക്കൂറിൽ വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയോടെ വടക്കൻ തമിഴ്‌നാട് തീരം തൊട്ടേക്കാമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് തീരമേഖല. വടക്കൻ തമിഴ്‍നാട്ടിലും ആന്ധ്രാ തീരങ്ങളിലും ദുരന്തനിവാരണ സേനയുടെ അടക്കം സേവനം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ ഭാഗമായി കേരളത്തിലും നാളെ മുതൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർ‍ദ്ദേശവും നൽ‍കിയിട്ടുണ്ട്.

കോട്ടയം മുതൽ വയനാട് വരെയുള്ള 8 ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസാധ്യത മുന്നിൽ കണ്ട് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed