കോടികളുടെ മണൽ കടത്ത്: മുൻ സിഡ്‍കോ എം.ഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി


തിരുവനന്തപുരം: കോടികളുടെ മണൽ കടത്ത് കേസിൽ മുൻ സിഡ്‍കോ എം.ഡി സജി ബഷീറിന് കുരുക്ക്. സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. സിഡ്‍കോ ഡെപ്യൂട്ടി മാനേജർ അജിതിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ഭൂമിയിൽ നിന്നും കരാറുകാരുമായി ഒത്തു കളിച്ച് അനുവദിച്ചതിലും കൂടുതൽ മണൽ കടത്തിയെന്നാണ് കേസ്. സജി ബഷീർ ഉൾപ്പെടെ 6 പേരാണ് കേസിലെ പ്രതികൾ‍.

മേനംകുളത്തെ സർക്കാർ ഭൂമിയിലെ മണൽ നീക്കം ചെയ്യാൻ കരാർ ലഭിച്ച സിഡ്‍കോ, അനുമതി ലഭിച്ചതിനെക്കാൾ കോടിക്കണക്കിന് രൂപയുടെ മണൽ ഇവിടെ നിന്നും കടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. 11,31,00,000 രൂപയുടെ ക്രമക്കേടിന് ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്‍കോ എം.ഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടികാട്ടി വിജിലൻസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു. 

ഉപകരാറുകാരുമായി ഒത്തുകളിച്ച് സർക്കാരിന് നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസം സെപ്തംബർ 24−ന് സജി ബഷീറിനെതിരായ പ്രോസിക്യൂഷൻ അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്‍.പി അബ്ദുൾ റഷീദ് ഡയറക്ടർക്ക് നൽകി. അടുത്ത മാസം ഡയറക്ടറുടെ ശുപാർശ സർക്കാരിന് കൈമാറി. ആറു മാസം കഴിഞ്ഞിട്ടും ആഭ്യന്തരവകുപ്പ് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയില്ല.

You might also like

  • Straight Forward

Most Viewed