ബഹ്റൈനില്‍ ബംഗ്ലാദേശി സ്വദേശി ആത്മഹത്യ ചെയ്ത നിലയില്‍

മനാമ: ബംഗ്ലാദേശിലെ മണിറുല്‍ ഇസ്ലാം അഹമ്മദ് (34) ജിദ്ദഫ്സിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ കന്പനിയിലെ റോഡ് നിര്‍മ്മാണ തൊഴിലാളിയാണ് അഹമ്മദ് . ആത്മഹത്യയക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് ബഹ്റൈനില്‍ താമസിക്കുന്ന സഹോദരന് ഭാര്യയും മക്കളും അടങ്ങുന്ന തന്റെ കുടുംബത്തെ നോക്കണമെന്ന വോയിസ് മെസേജ് അയച്ചിരുന്നതായും പറയുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളും മാതാപിതാക്കളോടൊപ്പം ചിറ്റഗോങ്ങിലാണ് താമസിക്കുന്നത്. മൃതദേഹം സല്‍മാനിയ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു