അനധികൃതമായി പ്രാര്‍ത്ഥന സഭകള്‍ : പോലീസ് കേസെടുത്തു

മനാമ: അനധികൃതമായി പ്രാര്‍ത്ഥന സഭകള്‍ സംഘടിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു റിഫയിലെ ഒരു വീട്ടിലാണ് ധാരാളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് അനധികൃതമായി പ്രാര്‍ത്ഥന സഭകള്‍ സംഘടിപ്പിച്ചത്. പരിസരവാസികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പോലീസ് സംഭവ സ്ഥലത്തെത്തി ആള്‍ക്കൂട്ടത്തെ പിരിച്ചു വിടുകയും ചെയ്തു. ''രാജ്യത്ത് എല്ലാവര്‍ക്കും അവരുടേതായ ആരാധാനാ സന്പ്രദായങ്ങള്‍ യാതൊരു വിധ ഭയമോ, തടസ്സങ്ങളോ ഇല്ലാതെ പിന്‍തുടരാനുള്ള അവകാശം ഉണ്ടെന്നും എന്നാല്‍ അത് നിയമം അനുശാസിക്കുന്ന രീതിയിലാകണമെന്നും എം,പി അഹമ്മദ് അല്‍ അന്‍സാരി ഈ വിഷയത്തില്‍ ഇടപെട്ടു കൊണ്ട് സംസാരിച്ചു. ആളുകളെ സംഘടിപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ നടത്തുന്പോള്‍ തീര്‍ച്ചയായും പരിസരവാസികളെ ശല്യം ചെയ്യാത്ത രീതിയിലാകണം ചെയ്യേണ്ടതെന്നും , ഇതുമായി ബന്ധപ്പെട്ട അധികാരികളുടെ സമ്മതം വാങ്ങണമെന്നും അദേഹം പറഞ്ഞു. അയല്‍വാസികള്‍ നിരവധി തവണ ഇക്കാര്യത്തില്‍ വീട്ടുടമയെ പ്രതിഷേധം അറിയിക്കുകയും താക്കീത് ചെയ്തിട്ടുണ്ടെന്നും ഏരിയ മുന്‍സിപ്പല്‍ കൗണ്‍സിലറും, സതേണ്‍ മുന്‍സിപ്പല്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ടെക്ക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ അബ്ദുള്ള ഇബ്രാഹിം അറിയിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്നും, വിദ്വേഷവും വര്‍ഗീയതയും പടത്തുന്നതിന് കാരണമാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നിയപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉത്തരവാദിതപ്പെട്ടവരിലേക്ക് ഇക്കാര്യം അറിയിച്ചുണ്ടെന്നും അബ്ദുള്ള ഇബ്രാഹിം അറിയിച്ചു.