കെ .എസ്. സി .എക്ക് പുതിയ ഭരണസമിതി

മനാമ : കേരളാ സോഷ്യൽ ആന്റ് കൾച്ചറൽ അസ്സോസ്സിയേഷന്റെ [എൻ എസ്സ് എസ്സ് ] പുതിയ ഭരണസമിതിയെ ഗുദൈബിയ കെ.എസ്.സി.എ ആസ്ഥാനത്ത് ചേർന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. സന്തോഷ് കുമാർ പ്രസിഡൻറും സതീഷ് നാരായൺ - സെക്രട്ടറിയുമായ ഒൻപത് പേരുള്ള ഭരണസമിതിയുടെ കാലാവധി രണ്ട് വർഷമാണ്. കലാസാംസ്ക്കാരിക പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തന ങ്ങൾക്കും മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങൾക്കായിരിക്കും തങ്ങൾ മുൻതൂക്കം നൽകുകയെന്ന് കെ.എസ്.സി.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മറ്റ് ഭരണസമിതി അംഗങ്ങൾ, ഗോപു നായർ - വൈസ് പ്രസിഡന്റ്,ബാലഗോവിന്ദൻ അസി, സെക്രട്ടറി , വിനോദ് കുറുപ്പ് ട്രഷർ, ശ്രീജയൻ എസ് നായർ മെമ്പർഷിപ്പ് സെക്രട്ടറി, രാധാകൃഷ്ണൻ നായർ എന്റർടെയിൻമെന്റ് സെക്രട്ടറി , രഞ്ജു ആർ നായർ ലിറ്റററി സെക്രട്ടറി, ബാലചന്ദ്രൻ കൊന്നക്കാട് സ്പോർട്സ് ആൻറ് ഗെയിംസ് സെക്രട്ടറി എന്നിവരാണ്. ഇന്റേണൽ ഓഡിറ്ററായി ശിവകുമാറിനെയും തിരഞ്ഞെടുത്തു.