പവിഴദ്വീപിലെ കോഴിക്കോട്ടുക്കാരുടെ ഭക്ഷ്യമേള നാളെ

മനാമ. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ വനിതാവിഭാഗം നാളെ വൈകിട്ട് 4 മണി മുതൽ ഹൂറ ചാരിറ്റി ഹാളിൽ വിപുലമായ ഭക്ഷ്യമേളയും പായസ മത്സരവും ജൂനിയർ മെഹബൂബിൻറെ ഗാനാലാപനവും സംഘടിപ്പിക്കുമെന്ന് അമ്മീസ് കിച്ചനില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 7 മണിക്ക് നടക്കുന്ന പായസ മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പങ്കെടുക്കാവുന്നതാണ്, 1, 2 ,3 സ്ഥാനങ്ങളിൽ എത്തുന്ന വർക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യമേളയോട് അനുബന്ധിച്ച് റെഡിമെയ്ഡ് ഗാർമൻറ്സ്, ലേഡീസ് ഓർണമെൻസ്, എജുക്കേഷൻ കൺസൾട്ടൻസി, മറ്റ് വിവിധ സ്റ്റാളുകൾ, സ്പോട്ട് കുക്കിംഗ്, ഫെയ്സ് പെയിൻറിംഗ്, ഹെന്ന ഡിസൈൻ ലൈവ് മ്യൂസിക്, മാജിക് ഷോഎന്നിവ ഒരുക്കിയിട്ടുണ്ട്.
കൂടാതെ മെഗാ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് അന്തർ ദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് അൽ ഹിലാൽ ഹോസ്പിറ്റലിൻറെ സല്‍മാബാദ് ബ്രാഞ്ചിൽ രാവിലെ 8 മണി മുതൽ നടക്കും. സാധാരണ മെഡിക്കൽ ക്യാമ്പുകളിൽ നിന്നും വ്യത്യസ്തമായി എട്ടോളം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ പങ്കെടുക്കുന്നവരെ പരിശോധിക്കും, അത്യാവശ്യമായി വരുന്നവർക്ക് അടുത്ത ഒരു ചെക്കപ്പ് തികച്ചും സൗജന്യമാണ്. ക്യാമ്പിന്റെ ഭാഗമായി സൗജന്യ മിനി ബോഡി ചെക്കപ്പും, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ഡിസ്‌കൗണ്ട് കാർഡും നൽകും. രാവിലെ 8 മണിമുതൽ 1 മണി വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ മിനി ബോഡി ചെക്കപ്പിന് വരുന്നവർ 8 മണിക്കൂർ ഫാസ്റ്റിംഗ് എടുത്താണ് വരേണ്ടത്.
രജിസ്ട്രേഷന് 34186900 എന്ന നമ്പറിലേക്ക് CCB MAY DAY 2019 MEDICAL CAMP എന്ന് വാട്സപ്പ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 39593703 / 36803399 / 34353639 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. അനാറത്ത് അമ്മദ് ഹാജി, ആർ. പവിത്രൻ, എ.സി.എ. ബക്കർ ജനറൽ സെക്രട്ടറി, ബാബു ജി. നായർ ട്രഷറർ,പ്രജി വി. മെമ്പർഷിപ്പ് സെക്രട്ടറി, അഷ്റഫ് എൻ. കെ, സതീഷ് കെ. ഇ, ബബിന സുനിൽ വനിതാ വിംഗ് പ്രസിഡൻറ് രമ സന്തോഷ് വൈസ് പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.