അൽഹിലാൽ ഹോസ്പിറ്റലിൽ ന്യൂറോ ക്ലിനിക്കിന് തുടക്കമായി: ആധുനിക എം ആർ ഐ സ്കാനിംഗ് ഏറ്റവും കുറഞ്ഞ നിരക്കിൽ

മനാമ: അൽഹിലാൽ മുഹറഖ് ഹോസ്പിറ്റലിൽ ന്യൂറോ ക്ലിനിക്കിെൻറ ‘ഹെൽത്ത് കെയർ’ സേവനങ്ങൾക്ക് തുടക്കമായതായി അൽഹിലാൽ മാനേജിങ് ഡയറക്ടർ അബ്ദുല്ലത്തീഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി എം.ആർ.െഎ, ന്യൂറോ സർവീസ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് ആരംഭിച്ചത്. ഉദ്ഘാടനത്തിെൻറ ഭാഗമായി ബ്രയിൻ,സ്പെയിൻ സി.ടി, എം.ആർ.െഎ സ്കാൻ, ഇ.ഇ.ജി,ഇ.എം.ജി സേവനങ്ങൾക്ക് 30 ശതമാനം കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ആധുനിക രീതിയിലുള്ള സ്കാൻ ബഹ്റൈനിലെ ഏതൊരു ആശുപത്രിയിൽ ലഭ്യമായതിനേക്കാൾ കുറഞ്ഞ നിരക്കിൽ അൽ ഹിലാലിൽ ലഭിക്കുമെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും മാനേജുമെന്റ് അറിയിച്ചു.ഇത് കൂടാതെന്യൂറോ സംബന്ധിച്ച ആനുകൂല്ല്യം മാർച്ച് അഞ്ചുവരെ ഉണ്ടാകും. നവീനമായ സാേങ്കതിക വിദ്യയും ആന്തരിക ഘടന കൃത്യമായി അടയാളപ്പെടുത്തുന്നതുമായ എം.ആർ.െഎ സ്കാനാണ് നിലവിൽ വന്നിരിക്കുന്നത്. കൺസൾട്ടൻറ് ന്യൂറോളജിസ്റ്റ് ഡോ.രൂപചന്ദിെൻറ നേതൃത്വത്തിൽ ഏഴ് റേഡിയോളജിസ്ററുകൾ ഉൾപ്പെട്ടതാണ് അൽ ഹിലാൽ മുഹറഖിലെ ന്യൂറോ ക്ലിനിക്ക്. കൺസൾേട്ടഷന് 33244700 എന്ന നമ്പരിൽ ബന്ധെപ്പടണമെന്നും അദ്ദേഹം പറഞ്ഞു. സി.ഇ.ഒ ഡോ.ശരത് ചന്ദ്രൻ, ബിസിനസ് ഡെവലപ്പ്മെൻറ് മാനേജർ ആസിഫ് മുഹമ്മദ്,ന്യൂറോളജിസ്റ്റ് ഡോ.രൂപചന്ദ് എന്നിവർ പെങ്കടുത്തു.