അലക്ഷ്യമായി ഓടിച്ച ട്രക്ക് തട്ടി നാലുവയസുകാരൻ കൊല്ലപ്പെട്ടു


 

മനാമ : അലക്ഷ്യമായി ഓടിച്ച ട്രക്ക് തട്ടി ബഹ്റൈൻ സ്വദേശിയായ നാലുവയസുകാരൻ കൊല്ലപ്പെട്ടു. അശ്രദ്ധമായി വാഹനമോടിച്ച ഏഷ്യൻ സ്വദേശിയായ ഡ്രൈവർ അറസ്റ്റിലായി. ഞായറാഴ്ച നോർത്തേൺ ഗവർണറിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഹമദ് ടൗണിനു സമീപത്തെ മൽകിയ ഗ്രാമത്തിലാണ് സംഭവം. മാലിന്യങ്ങൾ കൊണ്ടുപോകുന്ന ട്രക്ക് ഓടിച്ചിരുന്ന 36 കാരനായ ഡ്രൈവർ വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് അപകട കാരണമെന്ന് ട്രാഫിക് പ്രോസിക്യൂഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.

വാഹനം ഓടിക്കുന്നതിനിടയിലെ അശ്രദ്ധയാണ് അപകടകാരണമെന്ന് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു. നാലുവയസ്സുകാരനായ ആൺകുട്ടിയാണ് മരിച്ചത്. ആറു വയസ്സു പ്രായമുള്ള സഹോദരനും അമ്മയും പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ട്രാഫിക് പ്രോസിക്യൂഷൻ ചീഫ് പ്രോസിക്യൂട്ടർ അബ്ദുൽഹാദി അൽ അസ്ഫൂർ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷം കേസ് ക്രിമിനൽ കോടതിക്ക് കൈമാറുമെന്നും അൽ അഫ്ഫൂർ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

മരിച്ച കുട്ടിയുടെ കബറടക്കത്തിൽ ദരിസ് ശ്മശാനത്തിൽ ഇന്നലെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഒരു വർഷത്തിനിടെ ഗാർബേജ് ട്രക്ക് തട്ടി കാൽനടയാത്രക്കാർ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഫാത്തിമ അൽ അതീശ് എന്ന ബഹ്റൈൻ വനിതയാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്.

You might also like

  • Straight Forward

Most Viewed