ബഹ്റൈനിൽ നേഴ്സ് ആത്മഹത്യ ചെയ്ത നിലയിൽ

മനാമ: ബഹ്റൈനിലെ പ്രമുഖ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തു വന്നിരുന്ന യുവതി ആത്മഹത്യ ചെയ്ത നിലയിൽ. ഇന്നലെയാണ് സംഭവം. അൽഹദാദ് മോട്ടോഴ്സിൽ ജോലി ചെയ്യുന്ന ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി പ്രിൻസ് എബ്രഹാം വർഗ്ഗീസിന്റെ ഭാര്യ പ്രിയങ്ക പ്രിൻസിനെയാണ് ഇന്നലെ രാത്രി 12 മണിയോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആരോൺ പ്രിൻസ് ഏക മകനാണ്.