മുതുകാടും സംഘവും എത്തി;നിയാർക്ക് വാർഷികവുംഗ്ലോബൽ എക്സലൻസ് അവാർഡ് സമർപ്പണവും നാളെ


മനാമ:ഭിന്നശേഷിക്കാർക്കുവേണ്ടി കൊയിലാണ്ടിയിൽ ആരംഭിച്ച അക്കാഡമിക് ഗവേഷണസ്ഥാപനമായ നിയാർക്കിന്റെ ബഹ്‌റൈൻ ഘടകത്തിന്റെ നാലാം വാർഷികവും ഗ്ലോബൽ എക്സലൻസ് അവാർഡ് സമർപ്പണവും നാളെ കേരളീയ സമാജത്തിൽ വച്ച് നടക്കും. വാർഷികത്തിന്റെ ഭാഗമായി പ്രചോദനാൽമക ജാലവിദ്യ അവതരിപ്പിക്കുന്നതിന് വേണ്ടി പ്രൊഫ:ഗോപിനാഥ് മുതുകാടും സംഘവും ബഹ്‌റൈനിൽ എത്തിച്ചേർന്നു. വിമാനത്താവളത്തിൽ സംഘാടകർ സ്വീകരണം നൽകി.മുതുകാട് അവതരിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസ്, ഖാലിദ് സാദ് ട്രേഡിംഗ് അവതരിപ്പിക്കുന്ന, അൽഹിലാൽ ഹോസ്പിറ്റൽ "എംക്യൂബ്" ഉം, നിയാർക്ക് ഗ്ലോബൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഗ്ലോബൽ എക്സലൻസ് അവാർഡ് പ്രൊഫ: മുതുകാടിനു സമർപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed