'ലാൽസനോടൊപ്പം ' നാളെ നിരവധി കലാ പരിപാടികൾ

മനാമ: ബഹ്‌റൈൻ പ്രവാസത്തിനിടെ ക്യാൻസർ രോഗത്തിനടിമപ്പെട്ട് എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലാൽസന്റെ ചികിത്സയ്ക്കു വേണ്ടി ധനസമാഹരണം നടത്തുന്നതിന് വേണ്ടി ബഹ്‌റൈൻ നാടകവേദിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ നാളെ വൈകീട്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ 'ലാൽസനോടൊപ്പം' എന്ന പേരിൽ വിവിധ കലാപരിപാടികൾ നടക്കും.
ബഹ്‌റൈൻ പ്രവാസിയും തൃശൂർ പുള്ള് സ്വദേശിയുമായ ലാൽസൺ .2 വർഷങ്ങൾക്ക് മുൻപ് വരെ ബഹ്‌റൈനിൽ പൊതുപ്രവർത്തന രംഗത്തും, ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു. .കലാകായിക മേഖലക ളിലും നിരവധി പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു ഈ യുവാവ്. ഒരുപാട് സൗഹൃദങ്ങൾക്ക് ഇടയിൽ ജീവിച്ച ഇദ്ദേഹം കഴിഞ്ഞ 2 വർഷങ്ങൾ ക്ക് മുൻപ് അവധി ആഘോഷിക്കാൻ കുടുംബവുമായി നാട്ടിപോയപ്പോഴാ യിരുന്നു കഴുത്തിൽ ഉണ്ടായിരുന്ന തടിപ്പ് ഡോക്ടറെ കണ്ടു പരിശോധിപ്പി ച്ചത്. പരിശോധനയിൽ അർബുദമായിരുന്നു എന്നറിഞ്ഞതോടെ അവധി നീട്ടി ചികിത്സ ആരംഭിച്ചു. ഭാര്യ സ്റ്റെഫിയുടെ പരിചരണവും ചികിത്സയും കൂടി ആയപ്പോൾ അത്ഭുതപെടുത്തുന്ന മനകരുത്തു കൊണ്ട് ലാൽസൺ തന്റെ ജീവിതം തിരിച്ചു പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.1 വർഷം തിരുവനതപുരംആർ സി സിയിലെ ചികിത്സയായിരുന്നു. 4 മാസങ്ങൾക്ക് ശേഷം 10 ദിവസത്തേക്ക് ജോലിസംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി വീണ്ടും ബഹ്റൈനിലേയ്ക്ക് മടങ്ങിയ ലാൽസൺ "കാൻസർ എന്നാ മാറാരോഗത്തെ എങ്ങനെ നേരിടാം എന്നും ,കേരളത്തിൽ കിട്ടാവുന്ന കാൻസർ ചികിത്സ
യെകുറിച്ചും ബഹ്‌റൈനിൽ ഒരു ക്ലാസ്സുമെടുത്തു. " ഞാൻ പഴയ ലാൽസ ണായി തിരകെയെത്തുമെന്ന്" ചിരിച്ചു കൊണ്ട് പറഞ്ഞാണ് അന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്.
നാട്ടിലെത്തി ചികിത്സ തുടരുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ കൊണ്ട് ആരോഗ്യം വളരെ മോശമായ ഒരു അവസ്ഥയിലേക്ക് നീങ്ങുക യായിരുന്നു. തുടർന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാൻസർരോഗ വിദഗ്ധൻ ഗംഗാധരൻ ഡോക്ടറേ സമീപിക്കുകയും ,വിവിധ പരിശോധനകൾ നടത്തുകയും ചെയ്തപ്പോൾ ആണ് മുൻപ് നടത്തിയ റേഡിയേഷന്റ കാഠിന്യം കൊണ്ട് അന്നനാളം കരിഞ്ഞിരിക്കുന്നുവെന്ന സത്യം തിരിച്ചറിഞ്ഞത്. വായിൽ കൂടി മരുന്ന് കഴിക്കാനോ ,വെള്ളം ഇറക്കാനോ കഴിയാത്ത അവസ്ഥ യാണ് .കഴിഞ്ഞ ഒരു വർഷമായി ,മരുന്നും ,ലായനിയായി അരച്ച ആഹാരവും വയറ്റിനുള്ളിൽ കൂടി ദ്വാരം ഉണ്ടാക്കി ട്യൂബിൽ കൂടിയാണ് നൽകുന്നത് .
ജീവിതത്തിലേക്ക് താൻ തിരിച്ചുവരുമെന്ന ഉത്തമവിശ്വാസം ഇന്നും ലാൽസണ് ഉണ്ട്..പക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.വീട് പണയം വെച്ച് കിട്ടിയ തുകയും സ്നേഹിതർ നൽകിയ സഹായവും ആയിരുന്നു ഇതുവരെ ഉണ്ടായിരുന്നത്.ചികിത്സയ്ക്കായി വീണ്ടും ഹോസ്പിറ്റലിൽ വീണ്ടും അഡ്മിറ്റ് ആയിരിക്കുകയാണ്.അദ്ദേഹത്തിൻറെ ജീവൻ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ബഹ്‌റൈനിലെ നാടക പ്രവർത്തകരും കലാകാരന്മാരും ചേർന്ന് നടത്തുന്ന ഈ കലാപരിപാടിക്ക് എല്ലാ വിധ പിന്തുണയും പ്രവാസി സമൂഹത്തിൽ നിന്ന് നൽകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
സഹായങ്ങൾ നേരിൽ അയക്കാൻ താല്പര്യമുള്ളവർക്ക് അദ്ദേഹത്തിന്റെ നാട്ടിലില്ല അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്. വിലാസം:അക്കൗണ്ട് നമ്പർ:0096053000006949 ,സൗത്ത് ഇന്ത്യൻ ബാങ്ക് 0096 ആലപ്പാട് ശാഖ,ഐ എഫ് എസ് സി :SIBL 0000096,Name account holder :Omana Kochappu&STephy T.S .