സുരേഷ് ഗോപിയും ജഗദീഷും ബഹ്‌റൈനിലെത്തുന്നു

മനാമ:കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ ഫെബ്രുവരി 8ന് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് “ഹരിഹരലയം” എന്ന പേരിൽ സംഘടിപ്പിക്കുന്ന മന്നം ജയന്തി ആഘോഷങ്ങളിൽ സംബന്ധിക്കുന്നതിനായി രാജ്യസഭാംഗവും ചലച്ചിത്രതാരവുമായ സുരേഷ് ഗോപിയും നടൻ ജഗദീഷും ബഹ്രൈനിലെത്തും.
ഇതോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ മന്നം അവാർ ഡും സമ്മാനിക്കുമെന്ന് കെ എസ് സി എ പ്രസിഡന്‍റ് പമ്പാവാസൻ നായർ അറിയിച്ചു. പ്രശസ്ത ഗാനരചയിതാവ് എസ്. രമേശൻ നായർ, ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും. പിന്നണി ഗായകരായ ശ്രീനാഥ്, ജാനകി എന്നിവ ർ നയിക്കുന്ന ഗാനമേളയും കോമഡി ആർട്ടിസ്റ്റ് സുനീഷ്വാരനാട് അവതരിപ്പി ക്കുന്ന കോമഡി ഷോയും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.