ജപ്പാനും ഉത്തരകൊറിയയും കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു


ജപ്പാനും ഉത്തരകൊറിയയും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അറിയിച്ചു. ആണവ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന തീരുമാനവും കൂടിക്കാഴ്ചയിൽ വിഷയമാകുമെന്നും ആബെ പ്രതികരിച്ചു.

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങൾ പാര്‍ലമെന്‍റിൽ സംസാരിക്കുന്നതിനെടാണ് ഷിൻസൊ ആബെ സുപ്രധാന തീരുമാനം എടുത്തത്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും ശത്രുത ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ആബെ പ്രതികരിച്ചു.

ഉത്തര കൊറിയയുമായി ആണവ ബന്ധം മെച്ചപ്പെടുത്താനും വ്യാപാരബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ സുഗമമാക്കാനുമായുള്ള ശ്രമങ്ങൾ നടത്തുമെന്നും ആബെ പാര്‍ലമെന്‍റിൽ പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ സാന്പത്തിക ശക്തിയായ ജപ്പാന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പുതിയ തുക വിലയിരുത്തുമെന്നും ആബെ തന്റെ പ്രസംഗത്തിൽ‍ പറഞ്ഞു. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനായി ചൈനയുമായും കൂടിക്കാഴ്ച നടത്തിയേക്കും.

ശീതയുദ്ധ സമയത്ത് ജപ്പാനു നേരെ ഉത്തരകൊറിയ നടത്തിയ ആക്രമണത്തെ ക്ഷമിക്കുന്നതായും ആബെ പറഞ്ഞു. ചൈനയെയും ഉത്തരകൊറിയെയും കൂടാതെ അമേരിക്കയുമായും ഷിൻസോ ആബെ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

You might also like

Most Viewed