ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ഡിസംബർ 20,21 തിയ്യതികളിൽ


മനാമ: ഇന്ത്യൻ സ്‌കൂൾ  മെഗാഫെയർ 2018 ഡിസംബർ 20, 21  തീയതികളിൽ സ്‌കൂൾ ഇസ ടൗൺ  കാമ്പസിൽ നടക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.  
എസ്.ഇനയദുള്ള  ജനറൽ കൺവീനറായ  സംഘാടകസമിതി വളരെ വിപുലമായ പരിപാടികളാണ് ഫെയർ വിജയിപ്പിക്കുന്നതിന് സംഘടിപ്പിച്ചു  വരുന്നത്. പ്രശസ്ത സൗത്ത് ഇന്ത്യന്‍  പിന്നണിഗായകരായ  വിധുപ്രതാപും, ഗായത്രീയും, സഞ്ജിത് സലാമും നയിക്കുന്ന  തെന്നിന്ത്യൻ  സംഗീത നിശ 20നും പ്രശസ്ത ബോളിവുഡ്ഡ് പിന്നണി ഗായക പ്രിയങ്ക  നേഗി നേതൃത്വം നൽകുന്ന ഉത്തരേന്ത്യൻ  സംഗീത നിശ 21 നും നടക്കും. ഇത്തവണ  ഫെയറിന്റെ  മറ്റൊരു  പ്രത്യേകത  അതിനോടനുബന്ധിച് സംഘടിപ്പിച്ചിട്ടുള്ള കായികമത്സരങ്ങളാണ്.
ക്രിക്കറ്റ്, ഫുട്‌ബോൾ, വോളിബോൾ, ബാഡ്മിന്റൻ എന്നീ ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രൈസ് മണിയും, ട്രോഫിയും വിജയികൾക്ക് സമ്മാനമായി നൽകും. രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിച്ച് വരുന്നു.
ഫെയറിൻറെ മറ്റൊരു ആകർഷണം കുട്ടികൾക്കായുള്ള  പ്രത്യേക പവലിയ
നാണ്. അവർക്ക് മേള ആസ്വാദിക്കുന്നതിനും  കളിക്കുന്നതിനും വിവിധ കളിക്കോപ്പുകൾ ഈ പവലിയനിൽ  ഉൾപെടുത്തിയിരിക്കും.  വാട്ടർഷോ, പ്രോപ്പർട്ടി, മെഡിക്കൽ, ഇൻഡസ്‌ട്രിയൽ, എഡ്യൂക്കേഷൻ, ഫൈനാൻസ്, വസ്ത്രവ്യാപാരം  തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി പ്രത്യക എക്സിബിഷൻ എന്നിവ നടത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കുന്നുണ്ട്. വിവിധ മേഖലയിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദശനവും ഫുഡ്‌ ഫെസ്റ്റിവെലും അടക്കം മറ്റ് നിരവധി പരിപാടികൾ ഫെയറിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. 
 ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി കളുടെയും, പൂർവ്വ  വിദ്യാർഥികളുടെയും വിവിധ കലാപരിപാടികൾ ഫെയറിനോടന്ബന്ധിച്ചു സഘടിപ്പിച്ചതായി  പ്രിൻസ് എസ് നടരാജൻ   അറിയിച്ചു. ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമായും ഉപയോഗിക്കുന്നത് സ്‌കൂൾ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കും, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും  ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ്. 
സ്വാഭാവികമായും സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനാണ്  ഫെയറിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണമായും ഉപയോഗിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 
ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി,  ഫെയർ സംഘാടക സമിതി ജനറൽ കൺവീനർ  എസ്. ഇനയദുള്ള, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി,  
വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻ എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം,  അഡ്വ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, സജി ജോർജ്,ദീപക് ഗോപാല കൃഷ്ണൻ, മുഹമ്മദ് നയസ് ഉല്ല, വി. അജയകൃഷ്ണൻ,  റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഫെയർ ഉപദേശക സമിതി അംഗം മുഹമ്മദ് മാലിം, സംഘാടക സമിതി അംഗങ്ങൾ    എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed