രൂപയുടെ മൂല്യം വീണ്ടും തകരുന്നു;ലോണെടുത്ത പ്രവാസികൾക്ക് ഇത് തിരിച്ചടവിനുള്ള അവസരം


മനാമ: രൂപയുടെ മൂല്യം തകരുമ്പോഴും നാട്ടിലെ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ടുള്ള പ്രവാസികൾക്ക് അൽപ്പം ആശ്വാസത്തിന് വക നൽകുന്ന ഒരേ ഒരു കാര്യമേയുള്ളൂ. നാട്ടിലെ ബാങ്കുകളിൽ നിന്ന് ലോൺ  എടുത്തവർക്കു തവണ സംഖ്യ അയക്കുമ്പോൾ മുൻപ് അയച്ചത്രയും  ദിനാർ അയക്കേണ്ട. എന്നൊരു ആശ്വാസം ഒഴിച്ചാൽ ഗുണത്തേക്കാൾ ദോഷമാണ് രൂപയുടെ മൂല്യത്തകർച്ച കൊണ്ട് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രവാസികൾ പരക്കെ അഭിപ്രായപ്പെടുന്നത്. ഇന്ന് രാവിലെ മുതൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഒരു ദിനാറിനു 193 .7 രൂപ വരെ ചില ധനകാര്യ സ്‌ഥാപനങ്ങൾ നൽകാൻ തയ്യാറായിരിക്കുകയാണ്.കൂടുതൽ പണം അടയ്ക്കുന്നവർക്ക് 194 ദിനാർ വരെ ലഭിക്കാൻ ഇടയുണ്ടെന്നാണ്ധനകാര്യ സ്‌ഥാപനങ്ങളുടെ ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽവിലക്കയറ്റം കാരണം  പ്രവാസികൾ നാട്ടിൽ അയക്കുന്ന പണം നിമിഷ നേരം കൊണ്ട് തീർന്നു പോകുന്ന അവസ്‌ഥയാണ്‌ ഉള്ളത്.

വിനിമയ നിരക്കിൽ വളരെ കുറഞ്ഞ ഇന്ത്യൻ രൂപ ലഭിച്ചിരുന്ന കാലത്ത്  100 ദിനാർ ശമ്പളം ലഭിക്കുന്നവർക്ക് പോലും നാട്ടിൽ അയച്ചു കൊടുത്താലും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നില്ലെന്ന് ഗുദൈബിയയിലെ ഒരു ടാക്സി ഡ്രൈവർ പറയുന്നു. എന്നാൽ ഇപ്പോൾ 10000 രൂപ അയച്ചാൽ പോലും ഒന്നിനും തികയാത്ത അവസ്‌ഥയാണ്‌. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനം പ്രതി കുതിച്ചുയരുകയാണ്.അതുകൊണ്ടു തന്നെ നിത്യോപയോഗ സാധങ്ങൾക്കും മറ്റും തീവിലയാണ് നാട്ടിൽ. ഭക്ഷണശാലകളിൽ തോന്നിയ തരത്തിലാണ് പണം ഈടാക്കുന്നത്.

നാട്ടിലേയ്ക്ക് അവധിക്കു പോകുന്ന പ്രവാസികൾ പലരും അവിടെ പിടിച്ചു നില്ക്കാൻ കഴിയാതെ മടങ്ങിവരികയാണ്.അതെ സമയം ബഹറൈനിലെയും ജീവിതച്ചിലവുകൾ ഒട്ടും കുറവല്ല.വൈദ്യുതി,കെട്ടിട വാടക നിരക്കുകളും ഭക്ഷണ സാധന വിലയും അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. വിനിമയ നിരക്കിലെ മാറ്റം ഉണ്ടായിട്ടും പണം നാട്ടിലേയ്ക്ക് കൂടുതൽ പണം ഒന്നും ആർക്കും അയക്കാനില്ലാത്ത അവസ്‌ഥ.സമസ്‌ത മേഖലയിലും നിലവിൽ ഇതാണ് സ്‌ഥിതിയെന്നിരിക്കെ ആരുടെ കൈയ്യിലും മാസം അവസാനമാകുമ്പോൾ പണമില്ലാത്ത അവസ്‌ഥയാണ്.

You might also like

Most Viewed