എയർ ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ യാത്രാസമിതി


മനാമ:മൃതദേഹം നാട്ടിലേക്കു അയക്കുന്നതിനു വർധിപ്പിച്ച നിരക്കു പിൻവലിച്ച എയർ ഇന്ത്യയുടെ നടപടിയെ ബഹ്‌റൈനിലെ പ്രവാസികളുടെ കൂട്ടായ്മയായ  യാത്രാ സമിതി സ്വാഗതം ചെയ്തു. യു എ ഇ പോലുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ  നിരക്കു വർധിപ്പിച്ചെന്നു എയർ ഇന്ത്യ മുൻപ് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബഹ്‌റൈനിൽ  യാത്രാ സമിതി എയർ ഇന്ത്യ മാനേജ്മെന്റുമായും എയർ ഇന്ത്യയുടെ അംഗീകൃത കാർഗോ ഏജന്റുമായും സംസാരിച്ചപ്പോൾ ബഹ്‌റൈനിൽ  ഇത്തരം ഒരു നിരക്കു വർദ്ധനവ് വന്നിട്ടില്ല എന്നാണ്  മനസ്സിലാക്കാൻ സാധിച്ചത് . യു എ ഇ പോലുള്ള രാഷ്ട്രങ്ങളിൽ വർധിപ്പിച്ച നിരക്കു ഇപ്പോൾ പിൻവലിച്ചത് തികച്ചും പ്രവാസി സമൂഹത്തിനു അനുകൂലമായ എയർ ഇന്ത്യയുടെ തീരുമാനം ആണെന്ന് യാത്രാ സമിതി വിലയിരുത്തി.

എയർ ഇന്ത്യ ബഹിഷ്കരിക്കുക എന്ന രൂപത്തിൽ ഉള്ള പ്രവാസികളുടെ സോഷ്യൽ മീഡിയയിലെ പ്രചരണം ഈ അവസരത്തിൽ  ആവർത്തിക്കുവാതിരിക്കാൻ പ്രവാസി സമൂഹത്തോട് യാത്രാ സമിതി അഭ്യർത്ഥിച്ചു.  പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്ക് അവർ നേരിടുന്ന യാത്രാ പ്രശ്നങ്ങളിൽ ഗവൺമെന്റിലൂടെ സമീപിക്കാവുന്ന പൊതുമേഖലാ സ്ഥാപനമാണ് എയർ ഇന്ത്യ. യാത്രാ നിരക്കാണെങ്കിലും  മൃതദേഹ നിരക്കാണെങ്കിലും മറ്റു സ്വകാര്യ എയർ ലൈൻസുകൾ വർധിപ്പിക്കുമ്പോൾ പൊതു സംഘടനകൾക്കോ പ്രവാസികൾക്കോ അതിൽ സ്വാധീനം ചെലുത്താൻ ഗവണ്മെന്റ് വഴി സാധിക്കാറില്ല. എന്നാൽ എയർ ഇന്ത്യ നിലനിന്നെങ്കിൽ മാത്രമേ  പൊതു മേഖലയിലെ സ്ഥാപനം എന്ന നിലയിൽ ജനകീയമായ ആവശ്യങ്ങൾ ഉന്നയിക്കാനും പ്രവാസി സമൂഹത്തിന്റെ എയർ ലൈൻസ് ആയി മാറ്റുവാനും സാധിക്കുക ഉള്ളു എന്നും യാത്രാ സമിതി ചെയർമാൻ കെ ടി സലിം പറഞ്ഞു .

You might also like

  • Straight Forward

Most Viewed