കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ഡ്യൂട്ടി പരിഷ്‌കരണത്തിലെ അപകാത പരിഹരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍കി.പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ധാരണയായി.
ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രി ടിപി രാമകൃഷ്ണന്‍, കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കൂടുതല്‍ ആവശ്യങ്ങള്‍ സംബന്ധിച്ച് ഗതാഗത മന്ത്രിയുടേയും തൊഴില്‍ മന്ത്രിയുടേയും സാന്നിധ്യത്തില്‍ 17 ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.