അക്കാദമിക് എക്സലൻസ് അവാർഡ് ജൂൺ28ന്; പ്രൊഫ. റിച്ചാർഡ് ഹെയ് എം.പി മുഖ്യാതിഥി


മനാമ:ബഹ്‌റൈൻ ഇന്ത്യ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഈ വർഷത്തെ ‘അക്കാദമിക് എക്സലൻസ് അവാർഡ്−2018’  ജൂൺ 28 വ്യാഴാഴ്ച്ച വൈകിട്ട് 7.30ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈനിൽ ഇന്ത്യൻ സിലബസിൽ പഠനം നടത്തുന്ന ഓരോ സ്കൂളിലെയും  പത്തും  പന്ത്രണ്ടും ക്ലാസിലെ  പരീക്ഷകളിൽ  ഉന്നത വിജയം നേടിയവരെയാണ് ചടങ്ങിൽ ആദരിക്കുക. സയൻസ്, കോമേഴ്‌സ് ,ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയിരിക്കുന്ന വിദ്യാർത്ഥികളെ ചടങ്ങിൽ  പ്രത്യേകം ആദരിക്കും. 

ഇന്ത്യൻ പാർലിമെന്റ് അംഗവും വിദ്യാഭ്യാസവിചക്ഷണനും, സാംസ്കാരികനായകനുമായ പ്രൊഫസർ റിച്ചാർഡ് ഹെയ്  മുഖ്യാതിഥി ആയിരിക്കും. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബഹ്‌റൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹിസ് എക്സിലൻസി ഷെയ്ഖ്  ഇബ്രാഹിം ബിൻ ഖാലിദ് അൽഖലീഫ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ആനന്ദ് പ്രകാശ് തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിൽ വിശിഷ്ടതിഥികളായി പങ്കെടുക്കും.അവാർഡ് ദാന ചടങ്ങിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സന്ധ്യയിൽ പ്രശസ്ത നർത്തകി ലിസ്സി മുരളീധരൻ ഒരുക്കുന്ന ‘പെണ്ണകം’ എന്ന പേരിലുള്ള നൃത്ത ശിൽപ്പം അരങ്ങേറും. ബഹ്റൈനിലെ കലാകാരികളെ കൂടി ഉൾപ്പെടുത്തിയായിരിക്കും ‘പെണ്ണകം’ എന്ന നൃത്ത ശില്പം അരങ്ങേറുക.

ബഹ്‌റൈൻ ഇന്ത്യ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറത്തിന്റെ പത്താം വാർഷികത്തിൽ നടത്തപെടുന്ന  ഈ പരിപാടികളിൽ എല്ലാവരും പങ്കെടുക്കണമെന്ന് ബി.ഐ.ഇ.സി.ഫ് ചെയർമാൻ അലക്സ് ബേബി, സെക്രട്ടറി റാഫി സി ആൻറ്റണി എന്നിവർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി 39073783,36707119  എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.വാർത്താസമ്മേളനത്തിൽ ബി.ഐ.ഇ.സി.ഫ് പ്രസിഡണ്ട് സോവിച്ചൻ ചേന്നാട്ടുശ്ശേരി, രക്ഷാധികാരി ജോർജ് മാത്യു, വൈസ് പ്രസിഡണ്ട് സിബി കൈതാരത്ത്, പവിത്രൻ നീലീശ്വരം തുടങ്ങിയവർ സംബന്ധിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed