ഇനി­ ബഹ്റൈൻ നി­രത്തു­കളി­ലും സൗ­ദി­ വനി­തകളു­ടെ­ സാ­ന്നി­ധ്യം


മനാ­മ : ഏറെ­ നാ­ളത്തെ­ പരി­ശ്രമങ്ങൾ­ക്കൊ­ടു­വിൽ ഇന്ന് സൗ­ദി­ അറേ­ബി­യയി­ലെ­ സ്ത്രീ­കൾ­ക്ക് വാ­ഹനമോ­ടി­ക്കാ­നു­ള്ള ലൈ­സൻ­സ് ലഭ്യമാ­കു­ന്നതോ­ടെ­ ബഹ്റൈ­നി­ലു­ലെ­ നി­രത്തു­കളി­ലും സൗ­ദി­ വനി­തകൾ സജീ­വമാ­കും. 

ഡ്രൈ­വിംഗ് എളു­പ്പത്തിൽ പഠി­ച്ചെ­ടു­ത്ത് ഡ്രൈ­വിംഗ് ലൈ­സൻ­സ് എളു­പ്പത്തിൽ കരസ്ഥമാ­ക്കാ­നാ­യി­ സൗ­ദി­യിൽ നി­ന്ന് നി­രവധി­ സ്ത്രീ­കൾ ബഹ്റൈ­നി­ലേയ്­ക്കാണ് വന്നി­രു­ന്നത്. ഈ ചരി­ത്രമു­ഹൂ­ർ­ത്തത്തി­നോ­ടൊ­പ്പം നി­ൽ­ക്കു­വാൻ ഒരു­ങ്ങു­കയാണ് ബഹ്റൈ­നി­ലെ­ സ്ത്രീ­കളും. നാ­ളെ­ കിംഗ് ഫഹദ് കോസ്-വേ­യി­ലൂ­ടെ­ ആദ്യമാ­യി­ സൗ­ദ്യയി­ലേ­ക്ക് യാ­ത്ര ചെ­യ്യാ­നു­ള്ള ശ്രമത്തി­ലാണ് പല സ്ത്രീ­കളും. സ്ത്രീ­കൾ­ക്ക് വാ­ഹനം ഓടി­ക്കു­ന്നതു­മാ­യി­ ബന്ധപ്പെ­ട്ടി­ട്ടു­ള്ള എല്ലാ­ വി­ലക്കു­കളും നീ­ക്കം ചെ­യ്തതാ­യി­  സൗ­ദ്യ അംബാ­സി­ഡർ ഡോ­. അബ്ദു­ള്ള അൽ ഷെ­യ്ക്ക് വ്യക്തമാ­ക്കി­യി­ട്ടു­ണ്ട്.

സൗ­ദി­ അറേ­ബി­യയു­ടെ­ ആധു­നി­കവത്ക്കണത്തി­ന്റെ­ ഭാ­ഗമാ­യി­ സൽ­മാൻ രാ­ജാ­വി­ന്റെ­യും കി­രീ­ടവകാ­ശി­ അമീർ മു­ഹമ്മദ് ബിൻ സൽ­മാ­ന്റെ­യും പദ്ധി­തി­കളിൽ ഒന്നാ­യി­രു­ന്നു­ വനി­തക­ളു­ടെ­ ഡ്രൈ­വിംഗ്. 2017 സ­പ്തംബർ 26നാണ് സൽ­മാൻ രാ­ജാവ് പ്രത്യേ­ക വി­ഞ്ജാ­പനത്തി­ലൂ­ടെ­ വനി­ത ഡ്രൈ­വിംഗി­നു­ള്ള നി­രോ­ധനം നീ­ക്കി­യത്. തു­ടർ­ന്ന് രാ­ജ്യമെ­ങ്ങും വനി­തകൾ­ക്കാ­യി­ ഡ്രൈ­വിംഗ് സ്കൂ­ളു­കളും പരി­ശീ­ലന പരി­പാ­ടി­കളും ഗവൺ­മെ­ന്റി­ന്റെ­ മേ­ൽ­നോ­ട്ടത്തിൽ ആരംഭി­ച്ചു­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed