സമു­ദ്രത്തിൽ കു­ടു­ങ്ങി­യ കപ്പൽ ജീ­വനക്കാ­ർ­ക്ക് ഒമാ­ന്റെ­ സഹാ­യഹസ്തം


മനാമ : ഒമാൻ സമുദ്രത്തിൽ കുടുങ്ങിയ ബഹ്‌റൈനി കപ്പലിലെ ജീവനക്കാർക്ക് ഒടുവിൽ സഹായഹസ്തം. കന്പനി ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ ആറ് ആഴ്ചകളായി ഇന്ധനവും വൈദ്യുതിയുമില്ലാത്ത ചരക്ക് കപ്പലിലാണ് ജീവനക്കാർ താമസിക്കുന്നത്. ഇന്നലെ 5000 ലിറ്റർ ഡീസലും ശുദ്ധജലവും കിട്ടിയതായും തങ്ങളുടെ ദുരിതം അവസാനിക്കുമെന്നും, താമസിയാതെ വീട്ടിലേയ്ക്ക് പോകാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായും കപ്പൽ ജീവനക്കാരിലൊരാൾ പറഞ്ഞു. 

ജീവനക്കാർക്ക് ഒമാനി അധികൃതരാണ് ഇന്നലെ ശുദ്ധജലവും ഇന്ധനവും നൽകിയത്. ഇന്റർനാഷണൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷനും അറബ് വേൾഡ് നെറ്റ−്വർക്ക് കോഡിനേറ്റർമാരും വിഷയത്തിൽ ഇടപെട്ടിരുന്നു. ഇത് തങ്ങൾക്ക് വലിയ ആശ്വാസമായതായി മറ്റൊരു ജീവനക്കാരൻ പറഞ്ഞു. ഈ സഹായം തങ്ങളെ അത്ഭുതപ്പെടുത്തിയതായും ഇന്ധനവും വെള്ളവും ലഭിക്കുമെന്ന് ഇന്നലെ രാത്രി വരെ പ്രതീക്ഷിച്ചിരുന്നില്ല എന്നും അവർ പറഞ്ഞു. വൈദ്യുതി ഇല്ലാതെ ജീവിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ ചെയ്തതുപോലെ ഭക്ഷ്യവസ്തുക്കൾ നൽകാമെന്നും ഒമാൻ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.

തങ്ങളുടെ സ്ഥിതി ഇപ്പോഴും മോശമാണെന്നും ഒറ്റപ്പെട്ട അവസ്ഥയിൽ കടലിൽ ജീവിക്കുന്നത് അത്ര എളുപ്പമല്ലെന്നും അവർ പറയുന്നു. ഞങ്ങൾ വെള്ളത്തിൽത്തന്നെ നിൽക്കുന്നു. വൈദ്യുതി ഇല്ലാത്ത അവസ്ഥ ഭയാനകമായിരുന്നു. ഫോണുകൾക്കായി സ്പെയർ ബാറ്ററികളും പോർട്ടബിൾ ഫോൺ ചാർജ്ജറുകളും ഉണ്ടായിരുന്നതിനാൽ പുറം ലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞതായും അവർ പറഞ്ഞു. ഇപ്പോൾ സഹായം വന്നില്ലെങ്കിൽ ഞങ്ങളുടെ ഫോണുകളിലെ ചാർജ്ജ് തീരുകയും പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെടുമായിരുന്നെന്നും അവർ പറഞ്ഞു.

ദുരിതപൂർണ്ണമായ ജീവിതം രണ്ട് മാസം പിന്നിടുന്പോൾ ഇവരുടെ സാഹചര്യം വളരെ മോശമായിരുന്നതായി ഇന്റർനാഷണൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (ഐ.ടി.എഫ്) അറബ് വേൾഡ് നെറ്റ−്വർക്ക് കോർഡിനേറ്റർ മുഹമ്മദ് അരാച്ചെദി പറഞ്ഞു. ഒമാനി അധികാരികൾ ഇത് തിരിച്ചറിഞ്ഞ് അവരെ സഹായിക്കാൻ തീരുമാനിച്ചതിൽ വളരെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ശന്പളത്തിന്റെ കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് കോടതിയിൽ കേസ് നടക്കുന്നുണ്ടെന്നും അരാച്ചെദി പറഞ്ഞു.

You might also like

Most Viewed