എഫ്എ കപ്പ് കിരീടം സ്വന്തമാക്കി ക്രിസ്റ്റൽ പാലസ്

എഫ്എ കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കി ക്രിസ്റ്റൽ പാലസ്. ഫൈനലിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ക്രിസ്റ്റൽ പാലസ് കിരീടം സ്വന്തമാക്കിയത്. വെംബ്ലിയിൽ നടന്ന ഫൈനലിൽ എബെറെച്ചി എസെയാണ് ക്രിസ്റ്റൽ പാലസിനായി ഗോൾ നേടിയത്. മത്സരത്തിന്‍റെ 16ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്രിസ്റ്റൽ പാലസ് എഫ്എ കപ്പ് കിരീടം സ്വന്തമാക്കുന്നത്.
AEFFDDSFDFS