അൽ റി­വാക് ആർ­ട്ട് സ്പേസ് സംരക്ഷി­ക്കു­ന്നതി­നൊ­രു­ങ്ങി­ കലാ­സ്നേ­ഹി­കൾ


മനാമ : അൽ റിവാക് ആർട്ട് സ്പേസ് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കുന്നതിനായി ഇന്നലെ അൽ റിവാകിൽ കലാകാരന്മാരും കലാസ്നേഹികളും ഒത്തുചേർന്നു. ആർട്ട് സ്പേസ് സംരക്ഷിക്കുന്നതിന് ഏതെല്ലാം നടപടികൾ കൈക്കൊള്ളാനാകുമെന്ന് ചർച്ച ചെയ്തതായി ആർട്ടിസ്റ്റായ മയ്സാം അൽ നാസർ പറഞ്ഞു. ഈ മാസം അവസാനം പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഒരു ആർട്ട് എക്സിബിഷൻ ആർട്ട് സ്പേസിൽ നടക്കുമെന്നും എക്സ്പോയിൽ ഇത്സംബന്ധിച്ച ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കലാകാരന്മാർക്കും പ്രദർശനത്തിൽ പങ്കെടുക്കാനുള്ള സൗകര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെസ്റ്റോറന്റ് ആരംഭിക്കുന്നതിനായി ആർട്ട് സ്‌പേസ് അടച്ചുപൂട്ടാനായിരുന്നു കെട്ടിട ഉടമയുടെ തീരുമാനം. ഇതിനെതിരെ അദ്ലിയയിലെ പ്രാദേശിക ആർട്ട് സ്പേസ് സംരക്ഷിക്കാൻ കലാകാരന്മാരും കലാസ്നേഹികളും ക്യാന്പയിൻ ആരംഭിച്ചിരുന്നു. #protectalriwaq എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലും ക്യാന്പയിൻ നടക്കുന്നുണ്ട്.

You might also like

Most Viewed