അൽബ പുതിയ സി.എഫ്.ഒയെ നിയമിച്ചു

മനാമ : അലുമിനിയം ബഹ്‌റൈൻ (അൽബ), അദ്നാൻ എച്ച് ഹാഷിമിനെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചു. മാർച്ച് 6ാം തീയതി മുതൽ നിയമനം പ്രാബല്യത്തിൽ വന്നു. ബാങ്കിങ് മേഖലയിൽ 20 വർഷത്തിലേറെ അനുഭവപരിചയമുള്ള സാന്പത്തിക വിദഗ്ദ്ധനാണ് ഹാഷീം. ഇതിനുമുന്പ് സൗദി അറേബ്യയുടെ എൻസിബി ക്യാപിറ്റലിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്നു അദ്ദേഹം.
1992ൽ നാഷണൽ കൊമേർഷ്യൽ ബാങ്ക് ഗ്രൂപ്പിൽ ഹാഷിം അംഗമായി. മെന മേഖലയിലെ ഒരു കൺസൾട്ടൻസി സ്ഥാപനമായ ഇസ്തീഷറയുടെ സ്ഥാപകനും മാനേജിങ് പാർട്ണറുമായിരുന്നു അദ്ദേഹം. നിരവധി എക്സിക്യുട്ടീവ് കമ്മിറ്റികൾ, ബോർഡുകൾ, ഓഡിറ്റ് കമ്മിറ്റികൾ തുടങ്ങി വിവിധ ധനകാര്യ സ്ഥാപനങ്ങളിലും ഹാഷീം സേവനമനുഷ്ഠിച്ചിട്ടുണ്ട്.