ബി­.സി­.സി­.ഐ തി­രഞ്ഞെ­ടു­പ്പ് : വി­ജയി­കളെ­ അഭി­നന്ദി­ച്ച് അൽ­സയാ­നി­


മനാമ : ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ്  ഇൻഡസ്‌ട്രി തിരഞ്ഞെടുപ്പ് വിജയികളെ വ്യവസായ, വാണിജ്യ, ടൂറിസം വകുപ്പ് മന്ത്രി സെയിദ് ആർ. അൽസയാനി അഭിനന്ദിച്ചു. വളർച്ചയ്ക്കും വികസനത്തിനും ആവശ്യമായ വ്യാപാരികളുടെ അഭിലാഷങ്ങൾ നടപ്പിലാക്കാൻ പുതിയ ഭരണസമിതിക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ദേശീയ സാന്പത്തിക പുരോഗതിയിൽ കഴിഞ്ഞ 75 വർഷമായി ബി.സി.സി.ഐ കൈവരിച്ച നേട്ടങ്ങളെയും മന്ത്രി പ്രശംസിച്ചു.

ബി.സി.സി.ഐ തിരഞ്ഞെടുപ്പ് വിജയികൾക്കായി സെയിദ് ആർ. അൽസയാനി ഒരുക്കിയ വിരുന്നിൽ രാജ്യത്തിന്റെ സാന്പത്തിക വളർച്ചയുടെ മുഖ്യപങ്കാളിയായ ബി.സി.സി.ഐക്ക് നേതൃത്വവും പിന്തുണയും നൽകുന്ന രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്ക് അദ്ദേഹം നന്ദിയറിയിച്ചു.

വാണിജ്യ-വ്യവസായ മേഖലയും ഗവൺമെന്റ് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ബി.സി.സി.ഐ ഫലപ്രദമായ പങ്ക് വഹിച്ചതായി മന്ത്രി അൽസയാനി പറഞ്ഞു. ശനിയാഴ്ചത്തെ തിരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്തിയവരെയും അദ്ദേഹം പ്രകീർത്തിച്ചു. ഖാലിദ് അൽമൊയ്ദ് ചെയർപേഴ്സനായ മുൻ ബോർഡിന്റെ ഭരണ നേട്ടങ്ങൾക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.

You might also like

Most Viewed