റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍. മധുവിനെതിരെ കേസെടുത്തു


റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ.മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പോലീസ് കേസെടുത്തു. സിപിഎം ലോക്കൽ സെക്രട്ടറി വേലായുധന്‍റെ പരാതിയിലാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം.

വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്‍റെ പിന്നിൽ രാജ്യത്തിന്‍റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ട്. അത്തരം കലാഭാസങ്ങൾ നാലമ്പലങ്ങളില്‍ കടന്ന് വരുന്നത് ചെറുത്ത് തോല്‍പ്പിക്കണം. വേടന്‍റെ പാട്ടിന് ആള് കൂടാന്‍ പാട്ട് വെയ്ക്കുന്നവര്‍ അമ്പല പറമ്പില്‍ ക്യാബറയും വെയ്ക്കും എന്നും എൻ.ആർ.മധു പറഞ്ഞിരുന്നു.

article-image

DFSADFSADFSADS

You might also like

Most Viewed