വണ്ണപ്പുറത്ത് കൊക്കയില്‍ വീണ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു

വണ്ണപ്പുറം കോട്ടപാറ വ്യൂ പോയിന്‍റില്‍ കൊക്കയിലേക്ക് വീണ യുവാവിന് അത്ഭുതകരമായ രക്ഷപെടല്‍. വണ്ണപ്പുറം സ്വദേശി സാംസണ്‍ ജോര്‍ജാണ് 70 അടി താഴ്ചയിലേക്ക് വീണത്. ഇന്ന് പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്കൊപ്പം മല കയറുന്നതിനിടെയായിരുന്നു അപകടം. മഴ പെയ്ത് നനഞ്ഞുകിടന്ന പാറയില്‍ തെന്നി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ രക്ഷപെടുത്തിയത്. സാംസന്‍റെ കൈയ്ക്ക് മാത്രമാണ് നേരിയ പരിക്കുള്ളത്.
SAASADSAS