മെ­ഡി­ക്കൽ ക്യാ­ന്പ് സംഘടി­പ്പി­ച്ചു­


മനാമ: ഐ.സി.ആർ.എഫിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ടൂബ്ലിയിലെ ഷട്ട് ഡൗൺ മെയ്ന്റൻസ് കന്പനിയിലെ തൊഴിലാളികൾക്ക് വേണ്ടി രാവിലെ 9 മണി മുതൽ 12 മണി വരെയാണ് മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചത്. ഐ.സി.ആർ.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന നൂറ്റി ഇരുപത്തിമൂന്നാമത് മെഡിക്കൽ ക്യാന്പാണിത്. സൗജന്യ ആരോഗ്യ പരിശോധന, ആരോഗ്യത്തെ കുറിച്ചുള്ള ബോധവൽകരണം, ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പരിപാടികളും മെഡിക്കൽ ക്യാന്പിന്റെ ഭാഗമായി നടത്തി. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ആനന്ദ് പ്രകാശ്, ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ്, ഐ.സി.ആർ.എഫ് മുൻഉദ്യോഗസ്ഥൻ ഭഗ്വാൻ അസർപോർട്ട, ജനറൽ സെക്രട്ടറി ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ ജോൺ ഫിലിപ്പ്, ഐ.സി.ആർ.എഫ് പ്രധിനിധികൾ തുടങ്ങിയവർ മെഡിക്കൽ ക്യാന്പിൽ പങ്കെടുത്തു. 2002 മുതൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ വിവിധ ലേബർ ക്യാന്പുകളെ കേന്ദ്രീകരിച്ച് ഐ.സി.ആർ.എഫ് മെഡിക്കൽ ചെക്കപ്പുകൾ നടത്തി വരുന്നുണ്ട്. കൂടാതെ വിവിധ ലേബർ ക്യാന്പുകൾ കേന്ദ്രീകരിച്ച് ഭക്ഷണം, ബ്ലാങ്കറ്റ് എന്നിവയുടെ വിതരണം, ധനസഹായം തുടങ്ങിയവ നടത്തി വരുന്നുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed