ശ്രീ­കു­മാ­ര ഗു­രു­ദേ­വന്റെ­ 140ാം ജന്മദി­നം ആഘോ­ഷി­ച്ചു­


മനാമ: പി.ആർ.ഡി.എസ് സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 140ാം ജന്മദിനം പി.ആർ.ഡി.എസ് പ്രവാസി കൂട്ടായ്മ ബഹ്റൈൻ ആഘോഷിച്ചു. രക്ഷാധികാരി ബാഹുലേയൻ ഏഴാംകുളം അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഒ.ഐ.സി.സി പ്രസിഡണ്ട് ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ടി.വി-റേഡിയോ അവതാരകൻ ഷിബുമലയിൽ മുഖ്യ പ്രഭാഷണം നടത്തി. ജോ. സെക്രട്ടറി അനിൽ കുമാർ നെല്ലാട്, മഹിള സംമാജം അംഗം സവിത കുംഭിത്തോട്, അതുൽ കെ. മനോജ് തുടങ്ങിവർ ആശംസകൾ അർപ്പിച്ചു. പി.ആർ.ഡി.എസ് സെക്രട്ടറി ഷിജു എൻ.വി മുണ്ടാക്കൽ, ഖജാൻജി മനോജ് കെ. വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed