മി­കച്ച ട്രാ­വൽ‍ പാ­ക്കേ­ജു­കളു­മാ­യി­ ജേ­ണീസ് വേ­ൾ‍­ഡ്


മനാമ : ബഹ്റൈൻ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന ജേണീസ് വേൾ‍ഡ് 2012 ജൂൺ മാസം മുതൽ‍ ഈ രംഗത്ത് സ്തുത്യർ‍ഹമായി പ്രവർ‍ത്തിച്ചു വരുന്ന സ്ഥാപനമാണ്. ഷെയിക്കാ ആമിന അൽ‍ ഖലീഫയുടെ സ്പോൺ‍സർ‍ഷിപ്പിൽ‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ഡയറക്ടർ‍മാർ‍ ട്രാവൽ‍ രംഗത്ത് മൂന്ന് പതിറ്റാണ്ടോളമായി പരിചയസന്പത്തുള്ള ബിനു കമ്മട്ടതും ബിസിനസ് രംഗത്ത് ശ്രദ്ധേയമായ പ്രവർ‍ത്തനങ്ങൾ‍ കാഴ്ച വെക്കുന്ന അഷ്റഫ് മായഞ്ചേരിയുമാണ്. ജേണീസ് വേൾ‍ഡിന്റെ സേവനം നിരവധി പേരാണ് ഇന്ന് ഉപയോഗിക്കുന്നത്. ബഹ്റൈന് അകത്തുള്ള അഭ്യന്തര ടൂറിസം വികസനത്തിനെ സഹായിക്കാനും, അതുപോലെ തന്നെ ഇവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക്് യാത്ര ചെയ്യാനുള്ള സേവനങ്ങളുമാണ് ജേണീസ് വേൾ‍ഡ് നൽ‍കി വരുന്നത്. ജേണീസ് വേൾ‍ഡിന്റെ തന്നെ www.travfox.com എന്ന ഓൺ‍ലൈൻ സൈറ്റിലൂടെ ലോകമെന്പാടുമുള്ള ഉപഭോക്താക്കൾ‍ യാത്രക്കിടയിൽ‍ താമസിക്കാൻ പറ്റുന്ന ഇടങ്ങൾ‍ ഏറ്റവും മികച്ച നിരക്കിൽ‍ ലഭ്യമാക്കുന്നുണ്ട്. 24 മണിക്കൂറും സേവനം ലഭിക്കുന്ന ഇതിലൂടെ നിരവധി പേരാണ് ഇന്ന് തങ്ങളുടെ യാത്രകൾ‍ സുരക്ഷിതവും, സന്തോഷപ്രദവുമാക്കുന്നത്. 

ജേണീസ് വേൾ‍ഡ് ഹോളിഡേയ്സ് എന്ന വിഭാഗത്തിലൂടെ അവധികാലം ആസ്വദിക്കാൻ താൽപ്പര്യപ്പെടുന്നവർ‍ക്ക് ഏറ്റവും മികച്ച നിരക്കിലുള്ള പാക്കേജുകളാണ് ജേണീസ് വേൾ‍ഡ് നൽ‍കുന്നത്. ലോകമെന്പാടുമുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേയ്ക്ക് ഇവരിലൂടെ പാക്കേജുകൾ‍ ലഭിക്കുന്നു. നിലവിൽ‍ തങ്ങളുടെ ഉപഭോക്താക്കൾ‍ ഏറ്റവുമധികം തിര‍ഞ്ഞെടുക്കുന്നത് അർ‍മേനിയ, ശ്രീലങ്ക, ഇസ്താംബുൾ‍ എന്നിവിടങ്ങളിലാണെന്ന് ജേണീസ് വേൾ‍ഡ് അധികൃതർ‍ പറയുന്നു. അർ‍മേനിയയിലേയ്ക്ക് മൂന്ന് ദിവസത്തെ ട്രാവൽ‍ പാക്കേജിന് 111 ദിനാറും, ശ്രീലങ്കയിലേയ്ക്ക് എട്ട് ദിവസത്തേയ്ക്ക് 179 ദിനാർ‍ മുതൽ‍ക്കും, ഇസ്താംബുളിലേയ്ക്ക് അഞ്ച് ദിവസത്തെ പാക്കേജിന് 149 ദിനാർ‍ മുതൽ‍ക്കുമാണ് നിരക്കുകൾ‍. ഇത് കൂടാതെ കേരളത്തിലേയ്ക്ക് ഏഴ് ദിവസത്തെ പാക്കേജിന് 118 ദിനാർ‍ മുതൽ‍ക്കുള്ള പാക്കേജും ജേണീസ് വേൾ‍ഡ് നൽ‍കുന്നു. 

ജേണീസ് വേൾ‍ഡിന്റെ സേവനങ്ങളെ കുറിച്ച് കൂടുതലറിയാൻ 17255192, 33232709 എന്നീ നന്പറുകളിൽ‍ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed