ജോർജിയ ട്രാവൽ പാക്കേജുമായി എക്കോൺ ട്രാവൽസ് ആൻഡ് ടൂർസ്
മനാമ : പ്രവാസികളടക്കമുള്ള യാത്രക്കാരുടെ ഇഷ്ട ഇടമായ ജോർജ്‍ജിയയിലേയ്ക്കുള്ള ടൂർ പാക്കേജ് ഒരുക്കി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിനോദ സഞ്ചാരം ഒരുക്കുകയാണ് ബഹ്റൈനിലെ പ്രമുഖ ട്രാവൽ ഏജൻസിയായ എക്കോൺ ട്രാവൽസ് ആൻഡ് ടൂർസ്. കഴിഞ്ഞ വാരം നടത്തിയ ജോർജ്ജിയ ട്രിപ്പ് വിജയകരമായതോടെയാണ് പുതിയ പാക്കേജുമായി ഇവർ രംഗത്ത് വന്നിരിക്കുന്നത്. ഡിസംബർ 13ന് ജോർജ്ജിയയിലേയ്ക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഫിക്സ്ഡ് ഡിപ്പാർച്ചറിനോടൊപ്പം മറ്റ് നിരവധി ട്രാവൽ പാക്കേജുകളും എക്കോൺ ട്രാവൽസ് ആന്റ് ടൂർസ് ഒരുക്കിയിട്ടുണ്ട്. പ്രധാനമായും ജോർജിയ, തായ്‌ലൻഡ്, ശ്രീലങ്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് എക്കോൺ പ്രത്യേക പാക്കേജുകൾ നൽകുന്നത്. ഇതോടൊപ്പം 2018ലേയ്ക്കുള്ള ഫിക്സഡ് പാക്കേജുകളും തയ്യാറായി കഴിഞ്ഞു. കൂടുതൽ ഉപഭോക്താകളിലേയ്ക്ക് തങ്ങളുടെ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം ദാനാമാളിൽ പുതിയ ശാഖ ആരംഭിക്കുന്ന എക്കോൺ ട്രാവൽസ് അഭ്യന്തര ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച നിരക്കിൽ ബഹ്റൈനിലെ ഹോട്ടലുകളിൽ ആകർഷകമായ നിരക്കിൽ താമസസൗകര്യവും ഉറപ്പ് വരുത്തുന്നു.
മികച്ച സേവനവും വിവിധങ്ങളായ പാക്കേജുകളും കൊണ്ട് വേറിട്ട ഒരു അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ വിമാനടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗ്, കോർപ്പറേറ്റ് ട്രാവൽ മാനേജുമെന്റ്, കാർ റെന്റൽ, ആധുനിക സൗകര്യങ്ങളുള്ള യാത്രാവാഹനങ്ങൾ ഒരുക്കൽ, വിസാ സേവനങ്ങൾ, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ്, എം.ഐ.സി.ഇ എന്നീ സേവനങ്ങളും എക്കോൺ ചെയ്തുവരുന്നു. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ്, MICE എന്നീ സേവനങ്ങളും എക്കോൺ ചെയ്തുവരുന്നു. ജോർജ്‍ജിയ, റഷ്യ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കോളേജുകളിലേയ്ക്ക് എജുക്കേഷണൽ ടൂറുകളും എക്കോൺ ട്രാവൽസ് സംഘടിപ്പിക്കുന്നു. നാസർ കരുക്കപ്പാടത്താണ് എക്കോൺ ട്രാവൽസ് ആന്റ് ടൂർസിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ.

