ടോ­സ്റ്റ് മാ­േസ്റ്റ­ഴ്സ് ഓപ്പൺ ഹൗസ് 24ന്


മനാമ : ടോസ്റ്റ് മാേസ്റ്റഴ്സ് ഇന്റർനാഷണൽ ഡിവിഷൻ(കെ) ഓപ്പൺഹൗസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവംബർ 24ന്  (വെള്ളിയാഴ്ച) വൈകുന്നേരം 3 മണി മുതൽ 6:30 വരെ ഹൂറയിലുള്ള അഹ്‌ലിയാ യൂണിവേഴ്സിറ്റി ഹാളിലാണ് പരിപാടി നടക്കുന്നത്.

വ്യക്തിത്വ വികസനത്തെ പറ്റിയും പ്രസംഗ പരിശീലനത്തെപ്പറ്റിയും ആത്മവിശ്വാസം വളർത്തിയെടുക്കേണ്ട ആവശ്യകതെയെപ്പറ്റിയും ഒരു അവബോധം ഉണ്ടാക്കുന്ന പരിശീലനമാണ് ഓപ്പൺ ഹൗസിലൂടെ ഉദ്ദേശിക്കുന്നത്. പ്രസംഗകലയെപ്പറ്റിയും ശരിയായ ആശയവിനിമയമാർഗ്ഗങ്ങളെ പറ്റിയും പ്രഗത്ഭഗരായവർ ക്ലാസെടുക്കും.

24ന് മൂന്ന് മണി മുതൽ പ്രോഗ്രാം റെജിസ്ട്രേഷൻ ആരംഭിക്കും. പ്രവേശനം സൗജന്യമാണ്‌. റാഫിൾ സമ്മാനങ്ങളും ഗിഫ്‌റ്റ് ഹാന്പറുകളും പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കേണ്ട നന്പർ: −39867041 (ഓപ്പൺ ഹൗസ് ചെയർമാൻ −കെ.എം തോമസ്), 66966299 (രജിസ്‌ട്രേഷൻ മേധാവി മെലിന്റാ).

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed