വി­ദേ­ശ തൊ­ഴി­ലാ­ളി­കളു­ടെ­ പരി­ഷ്‌കരി­ച്ച വൈ­ദ്യപരി­ശോ­ധന പദ്ധതി­ക്ക് തു­ടക്കമാ­യി­


മനാമ : ബഹ്‌റൈനിലെത്തുന്ന വിദേശ തൊഴിലാളികളുടെ പരിഷ്‌കരിച്ച വൈദ്യ പരിശോധന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അൽ സാലിഹിെൻ്റ രക്ഷാധികാരത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എൽ‍.എം.ആർ‍.എ, ഹെൽത്‍ത് സർവ്‍വീസസ് ആൻ്റ് പ്രൊഫഷൻസ് റഗുലേറ്ററി അതോറിറ്റി, ഇൻ‍ഫർ‍മേഷൻ ആൻ്റ് ഇ-ഗവൺമെൻ്റ് അതോറിറ്റി പ്രതിനിധികൾ സംബന്ധിച്ചു. ആരോഗ്യ സേവന മേഖലയിൽ ബഹ്‌റൈെൻ്റ നേട്ടം അടയാളപ്പെടുത്തുന്ന പദ്ധതിയാണിതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. 

വിദേശ തൊഴിലാളികളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങൾ കാര്യക്ഷമമായി, വേഗത്തിൽ രേഖപ്പെടുത്താൻ പദ്ധതി വഴിയൊരുക്കും. ഒക്ടോബർ 30ന് ചേർ‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആരോഗ്യ പരിശോധനകൾ വേഗത്തിൽ പൂർ‍ത്തിയാക്കുന്നത് തൊഴിലുടമകൾക്കും സൗകര്യമാകും. നേരത്തെ അൽ‍റാസി ഹെൽത്ത് സെൻ്ററിൽ മാത്രമായിരുന്നു ഇതിനുള്ള സൗകര്യമുണ്ടായിരുന്നത്. പുതിയ പദ്ധതി നടപ്പിൽ വരുന്നതോടെ 14 സ്വകാര്യ കേന്ദ്രങ്ങളിൽ പരിശോധനക ൾ നടത്താൻ കഴിയും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed