അന്തരീക്ഷം ശുദ്ധീകരിക്കാൻ റി എയർ വിപണിയിൽ
മനാമ : ബഹ്റൈനിൽ പ്രവർത്തിച്ചു വരുന്ന വിൻ ടെക്നോളജി സിസ്റ്റംസ് ഡബ്ല്യു.എൽ.എൽ കന്പനി പ്രമുഖ ഇറ്റാലിയൻ കന്പനിയായ റീ എയറുമായി സംയുക്ത ധാരണാ പത്രത്തിൽ ഒപ്പിട്ടു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ അന്തരീക്ഷത്തിലെ മാലിന്യങ്ങളെ കുറയ്ക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങളാണ് റീ എയർ കന്പനി പുറത്തിറക്കുന്നത്. അന്തീരീക്ഷ മാലിന്യങ്ങൾക്കൊപ്പം ദുർഗന്ധവും ഇവയുടെ ഉപയോഗം മൂലം ഇല്ലാതാകുന്നു. ഇത് കാരണം അന്തരീക്ഷ വായുശുദ്ധീകരണം സംഭവിക്കുകയും ചെയ്യുന്നു.
ഇങ്ങിനെയൊരു ഉൽപ്പന്നം ബഹ്റൈനിൽ എത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വിൻ ടെക്നോളജി സി.ഇ.ഒ ചെറിയാൻ വർഗീസ് അറിയിച്ചു. രണ്ട് കന്പനികളുടെയും പ്രതിനിധികളായ സാൻട്രോ, ഡി ലോറൻസോ, ക്രിസ്റ്റിനോ, ആൻഡ്രിയ, സ്കാഫിറോ ഗിവോണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


