‘ഈ രാവിൽ ഷഹബാസ് പാടുന്നു’ ഗസൽ നിശ നവംബർ 17ന്

മനാമ : ചോയിസ് അഡ്−വർടൈസ്മെന്റിന്റെ ബാനറിൽ നവംബർ 17ന് ഇന്ത്യൻ ക്ലബ്ബിൽ ഗസൽ ഗായകൻ ഷഹബാസ് അമന്റെ ഗസൽ ‘ഈ രാവിൽ ഷഹബാസ് പാടുന്നു’ എന്ന ഗസൽ നിശ സംഘടിപ്പിക്കുന്നു. പ്രമുഖ കലാകാരന്മാരായ രാജേഷ് ചേർത്തല-പുല്ലാങ്കുഴൽ, ആനന്തൻ--തബല, സുബിൻ--ഗിറ്റാർ, പോൾസൺ--വയലിൻ എന്നിവരും പിന്നണി ഒരുക്കും. എസ്.എഫ്.ഐ മുൻഅഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും നാടക പ്രവർത്തകനുമായിരുന്ന കെ.എസ് ബിമലിന്റെ സ്മരണയ്ക്ക് കോഴിക്കോട് ജില്ലയിൽ എടച്ചേരി എന്ന ഗ്രാമത്തിൽ വടകര-−മാഹി ജലഗതാഗത കനാലിന് തീരത്ത് പണി തുടങ്ങിയ ‘കെ.എസ് ബിമൽ സാംസ്കാരിക ഗ്രാമം’ പ്രാവർത്തികമാക്കനുള്ള പ്രയത്നത്തിന് പിന്തുണ തേടിയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ ഔദ്യോഗിക ബ്രോഷർ പ്രകാശനം പ്രശസ്ത സിനിമാനടി അനുമോൾ നിർവ്വഹിച്ചു. പ്രവേശന പാസിനും മറ്റ് വിവരങ്ങൾക്കുമായി 39232164, 34214765, 37792345 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.