‘സ്മരണകളിലേയ്ക്ക് പുനത്തിൽ’ -കലാ സാഹിത്യ കൂട്ടായ്മ സംഘടിപ്പിക്കുന്നു

മനാമ : അന്തരിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സാഹിത്യ കൃതികളെയും ജീവിത വീക്ഷണങ്ങളെയും അനുസ്മരിക്കുന്നതിനായി ബഹ്റൈനിലെ മലയാളികളായ കലാ സാഹിത്യ കൂട്ടായ്മ കേരള കാത്തലിക് അസോസിയേഷന്റെ സഹകരണത്തോടെ നവംബർ 4ന് (ശനിയാഴ്ച) കെ.സി.എ ഹാളിൽ ഒത്തുചേരുമെന്ന് സംഘാടകർ അറിയിച്ചു.
വൈകീട്ട് 7:30 മുതൽ ‘സ്മരണകളിലേയ്ക്ക് പുനത്തിൽ’ എന്ന പേരിൽ അനുസ്മരണ യോഗം നടക്കും. പുനത്തിലിനെ അനുസ്മരിച്ചുകൊണ്ട് ഷബിനി വാസുദേവ്, പി.ടി നാരായണൻ, ഇ.എ സലിം, ആർ. പവിത്രൻ, കേരള കാത്തലിക് അസോസിയേഷൻ പ്രസിഡണ്ട് ജോസ് കൈതാരത്ത്, സെക്രട്ടറി വിജു കല്ലറ ജോസ്, എസ്.വി ബഷീർ, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി ഫിലിപ്പ്, രാധാകൃഷ്ണൻ തെരുവത്ത്, ഇ.വി രാജീവൻ, സുധീഷ് മാഷ്, ജയചന്ദ്രൻ, ഐ.സി.ആർ.എഫ് സെക്രട്ടറി അരുൾദാസ്, പങ്കജനാഭൻ, തരുൺകുമാർ, യു.കെ ബാലൻ, അനിൽ വേങ്കോട്, രാജു ഇരിങ്ങൽ, നാസർ മുതുകാട് എന്നിവർ സംസാരിക്കും. ഈ അനുസ്മരണ യോഗത്തിൽ സഹൃദയരായ എല്ലാ മലയാളി സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് സംഘാടകസമിതി കൺവീനർ രാധാകൃഷ്ണൻ തെരുവത്ത് (39583550), ആർ. പവിത്രൻ (39697035) ഇ.വി രാജീവൻ (33321885) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.