ഗൾ­ഫ് ഏവി­യേ­ഷൻ അക്കാ­ദമി­ എ320 ഫ്ളൈ­റ്റ് സി­മു­ലേ­റ്റർ സ്ഥാ­പി­ച്ചു­


മനാമ : ഗൾഫ് ഏവിയേഷൻ അക്കാദമി (ജിഎഎ) പൈലറ്റ് പരിശീലന പദ്ധതി കൂടുതൽ വിപുലമാക്കുന്നതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ, മന്ത്രിയും ജിഎഫ്‌ജി ചെയർമാനുമായ കമാൽ അഹമ്മദ് പറഞ്ഞു. പുതിയതായി സ്ഥാപിച്ച എ320 ഫുൾ ഫ്ളൈറ്റ് സിമുലേറ്റർ (എഫ്എഫ്എസ്) പൈലറ്റ് പരിശീലനത്തിന് ഒരു പ്രധാന പങ്കുവഹിക്കും. എക്കണോമിക് വിഷൻ 2030ന്റെ ഭാഗമായി ബഹ്‌റൈൻ വ്യോമയാന വ്യവസായത്തെ ആധുനികവത്കരിക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 

ആധുനിക യന്ത്രങ്ങൾ കൂടി സ്ഥാപിക്കുന്നതോടെ ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന പരിശീലന സ്ഥാപനങ്ങളിലൊന്നായി ജിഎഎ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശീലനം ആരംഭിക്കുന്നതിനായി നിരവധി പരിശോധനകളാണ് നടക്കുന്നത്. അക്കാദമിയിലേയ്ക്കുള്ള ഏറ്റവും പുതിയ സംവിധാനം കനേഡിയൻ കന്പനിയായ ട്രൂ സിമുലേഷൻ + ട്രെയിനിംഗിലാണ് നിർമ്മിച്ചത്. 

നിലവിൽ ജിഎഎയിൽ എ330, എ320, എംബി 170 എന്നീ സിമുലേറ്ററുകളാണ് ഉള്ളത്. എയർബസിന്റെ എ 320 നിയോ 2.0 എന്ന പുതിയ സിമുലേറ്ററിൽ സോഫ്റ്റ്−വെയർ പാക്കേജുകളുടെ നവീകരണവും ട്രൂ സിമുലേഷൻ നടത്തും. ട്രൂ സിമുലേഷൻ അന്താരാഷ്ട്ര നിലവാരവും റെഗുലേറ്ററി അതോറിറ്റിയുടെ ആവശ്യകതകളും പാലിക്കുന്നതായി ജിഎഎ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ക്യാപ്റ്റൻ ദഫർ അൽ അബ്ബാസി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed