ബഹ്‌റൈ­നിൽ വ്യാ­­­ജ മരു­­­ന്ന് വി­­­ൽ­­പ്പനയ്‌ക്ക്‌ ഗു­­­ണ്ടാ­­­ സംഘങ്ങൾ


മനാമ : മനാമയിൽ വ്യാജമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനും അവരെ സഹായിക്കാനും ഗുണ്ടകൾ ഉൾപ്പെടുന്ന സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. കബളിപ്പിക്കലിന് വിധേയനായ മലയാളി ഇവരുടെ നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിച്ച് ഇവരുടെ സങ്കേതത്തിലേയ്ക്ക് വീണ്ടും ചെന്നപ്പോഴാണ് ഇവർക്കൊപ്പം വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. 

കഷണ്ടിയ്ക്കും കുടവറിനുമുള്ള മരുന്നുകൾക്ക് ആവശ്യക്കാരെ ലഭിക്കാതായപ്പോൾ ഇപ്പോൾ ലൈംഗിക ശക്തി വർദ്ധിപ്പിക്കുന്നതിനും സ്ത്രീകളുടെ സ്തന വലുപ്പം വർദ്ധിപ്പിക്കുന്നതിനുമുള്ള മരുന്നുമായാണ് വ്യാജന്മാർ ആളുകളെ സമീപിക്കുന്നത്. അധികം വിദ്യാഭ്യാസമില്ലാത്ത ബംഗ്ലാദേശി പൗരന്മാരാണ് വ്യാജ മരുന്ന് വിൽപ്പനക്കാരുടെ പുതിയ ഇരകൾ. നാട്ടിലേയ്ക്ക് പോകുന്നതിനു വേണ്ടി പർച്ചേയ്‌സ് നടത്തുന്ന തൊഴിലാളികളെ സമീപിച്ചാണ് ഇത്തരത്തിലുള്ള മരുന്നുകളെപ്പറ്റിയുള്ള വിവരണം നടത്തി പാവപ്പെട്ടവരെ വലയിലാക്കുന്നത്. നിരവധി തൊഴിലാളികൾ ഇത്തരക്കാരുടെ കബളിപ്പിക്കലിന് വിധേയമാക്കുന്നുണ്ട്.

You might also like

Most Viewed