ഹൃദയാഘാതം : മലയാളി ബഹ്‌റൈനിൽ നിര്യാതനായി

മനാമ : ബഹ്‌റൈനിൽ 25 വർഷത്തോളമായി ജോലി ചെയ്ത് വരികയായിരുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം −തിരൂർ സ്വദേശി അക്ബർ വലിയകത്ത് (65) ആണ് ബുദയ്യ റോഡിലെ സ്വവസതിയിൽ രാത്രി 10.30ന് മരിച്ചത്. മക്കൾ, ജാമാതാക്കൾ എന്നിവരടക്കമുള്ള കുടുംബങ്ങളും ബന്ധുക്കളും ഇവിടെയുണ്ട്. മൃതദേഹം ബഹ്‌റൈനിൽ തന്നെ ഖബറടക്കാൻ ഉള്ള നടപടികൾ നടന്നു വരുന്നു.