സംഗമം ഇരിങ്ങാലക്കുട ഓണം-ഈദ് ആഘോഷിച്ചു

മനാമ : സംഗമം ഇരിങ്ങാലക്കുട ഓണം - ഈദ് (പൂവിളി) കഴിഞ്ഞ ദിവസം മനാമയിലെ പാകിസ്ഥാൻ ക്ലബ്ബ് ഓഡിറ്റാറിയത്തിൽ െവച്ച് നടന്നു. 4 പി.എം ന്യൂസ് മാനേജിംഗ് എഡിറ്റർ പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്തു. സോപാനം വാദ്യകലാ സംഘം അവതരിപ്പിച്ച പഞ്ചവാദ്യം, ഘോഷയാത്ര നൃത്തനൃത്യങ്ങൾ എന്നിവയും ഉണ്ടായിരുന്നു. സംഗമം പ്രസിഡണ്ട് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വിജയ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ നടക്കാനിരിക്കുന്ന വാർഷികാഘോഷങ്ങളുടെ വിവരണം നടത്തി. സാമൂഹിക പ്രവർത്തകൻ ചന്ദ്രൻ തിക്കോടിയെ ആദരിച്ചു. ആക്ടിംഗ് ചെയർമാൻ ശിവദാസൻ, കേരളീയ സമാജം ജനറൽ സെക്രട്ടറി വീരമണി, സംഗമം അഡ്−വൈസറി അംഗം ശ്രീധർ, ലേഡീസ് കൺവീനർ രാജലക്ഷ്മി തുടങ്ങിയവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡണ്ട് സുധീഷ് നന്ദി പറഞ്ഞു. തുടർന്ന് ഓണസദ്യയും മറ്റ് കലാപരിപാടികളും അരങ്ങേറി.