സിത്രയിലേക്കുള്ള റോഡ് അടച്ചിടും

മനാമ : എസ്എച്. ജബീർ അൽ അഹ്മദ് അൽ സുബഹ് ഹൈവേയിൽ ജല വിതരണത്തിനായി അറ്റകുറ്റപണികൾ നടക്കുന്നതിനാൽ സിത്രയിലേക്കുള്ള നുവൈദറത്തിന് അടുത്തുള്ള റൌണ്ട് എബൗട്ടിലുള്ള റോഡ് അടച്ചിടുമെന്ന് തൊഴിൽ മന്ത്രാലയവും മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗും അറിയിച്ചു.
ഇസ്ലാമിക് ന്യൂ ഇയർ അവധി ദിവസങ്ങളിലും, ഇന്ന് രാത്രി 11 മണി മുതൽ സെപ്റ്റംബർ 24 രാവിലെ 5 മണി വരെയും മാത്രമാണ് അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വരിക. റോഡ് ഉപയോക്താക്കൾ സുരക്ഷയ്ക്കായി ഗതാഗതനിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.