മുംബൈയിൽ കനത്ത മഴ: ജാഗ്രതാ നിർദ്ദേശം

മുംബൈ : മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെത്തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മുംബൈ നഗരപരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രെയിൻ ഗതാഗതം വൈകുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ മഴ നഗരത്തിൽ വലിയ നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്്ചയുണ്ടായ തരത്തിൽ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് മുംബൈ നിവാസികൾ.
പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ചൊവ്വാഴ്ച വൈകീട്ട് കനത്ത മഴയിൽ കുതിർന്ന റൺവേയിൽ വന്നിറങ്ങിയ സ്പൈസ് ജെറ്റ് വിമാനം തെന്നിമാറി പുറത്തുള്ള ചെളിയിൽ കുടുങ്ങിയത് ആശങ്കയ്ക്കിടയാക്കി. വാരണാസിയിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 703 വിമാനമാണ് റൺവേേയിൽ നിന്നും തെന്നിമാറിയത്. 183 യാത്രക്കാരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ തിരക്കുള്ള വിമാനത്താവളമാണ് മുംബൈയിലേത്. യാത്രക്കാർ വിമാനം പിന്നീട് സുരക്ഷിതമായി മാറ്റി.