കി­ഡ്നി­, കരൾ‍ സൗ­ജന്യ പരി­ശോ­ധന ആഗസ്റ്റ്‌ 25ന്


മനാമ : ബഹ്റൈൻ ലാൽ‍ കെയേഴ്സ് ഓണം പെരുന്നാൾ‍ പരിപാടികളോടനുബന്ധിച്ച് റിഫ അൽ‍ഹിലാൽ‍ മെഡിക്കൽ‍ സെന്‍ററുമായി സഹകരിച്ചുകൊണ്ട് ആഗസ്റ്റ്‌ 25ന് (വെള്ളിയാഴ്ച) സൗജന്യ വൈദ്യപരിശോധനാ ക്യാന്പ് സംഘടിപ്പിക്കുന്നു. കൊളസ്‌ട്രോൾ‍, കിഡ്നി, കരൾ‍ എന്നിവയുടെ പരിശോധനകൾ‍ക്കായുള്ള പ്രത്യേക പരിശോധനയ്ക്കുള്ള രജിസ്ട്രേഷന് തുടക്കം കുറിച്ചുകൊണ്ടുള്ള പോസ്റ്റർ‍ ബഹ്‌റൈൻ ലാൽ‍കെയേഴ്സ് സെക്രട്ടറി എഫ്.എം ഫൈസലും, അൽ‍ ഹിലാൽ‍ റിഫ, മാർ‍ക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണനും ചേർ‍ന്ന് പ്രകാശനം ചെയ്തു. ട്രഷറർ‍ ഷൈജു കന്‍പത്ത്, മണികുട്ടൻ, നവീൻ എന്നിവർ‍ ചടങ്ങിൽ സംബന്ധിച്ചു. 

ഇരുന്നൂറ്റന്‍പതോളം സാധാരണക്കാരായ ആളുകൾ‍ക്ക് ഉപയോഗ പ്രദമായ ഈ പരിശോധനകൾ‍ക്കായി സോഷ്യൽ‍ മീഡിയയിലൂടെ ഒറ്റദിവസം കൊണ്ട് തന്നെ നിരവധി പേരാണ് പേരുകൾ‍ രജിസ്റ്റർ‍ ചെയ്തതെന്ന് ലാൽ‍ കെയേഴ്‍സ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ‍ അറിയിച്ചു. ഇനിയും രജിസ്റ്റർ‍ ചെയ്യാൻ വേണ്ടി 38317034 ഈ നന്‍പറിൽ‍ വിളിക്കാം. 

ബഹ്‌റൈൻ ലാൽ‍ കെയേഴ്‍സിന്‍റെ നേതൃത്വത്തിൽ‍ നടത്തുന്ന മൂന്നാമത് സൗജന്യ മെഡിക്കൽ‍ ക്യാന്പാണിത്. ആഗസ്റ്റ്‌ 25ന് രാവിലെ 8:30 മുതൽ‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ഈ ക്യാന്പിൽ‍ ഷുഗർ‍, ബ്ലഡ്‌ പ്രഷർ‍, ടോട്ടൽ‍ കൊളസ്ട്രോൾ‍ എന്നീ പതിവ് പരിശോധനകൾ‍ കൂടാതെ, ക്രിയാറ്റിനിൻ (കിഡ്നി), എസ്.ജി.പി.റ്റി (ലിവർ‍) പരിശോധനകളും സൗജന്യമായി ചെയ്യാനും അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed