ബഹ്റൈൻ പ്രതിഭ കൃഷ്ണപിള്ള ദിനം നടത്തി

മനാമ : ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന സ്ഥാപകരിൽ പ്രമുഖനായ കൃഷ്ണപിള്ളയുടെ അറുപത്തി ഒന്പതാമത് അനുസ്മരണദിനം ആചരിച്ചു.
ലിവിൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി. കേരളം ഇന്നനുഭവിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വിളനിലമൊരുക്കിയ, ‘സഖാവ്’ എന്ന നാമം കൊണ്ട് കേരളം മുഴുവൻ അറിയപ്പെട്ട, ക്രാന്തദർശിയായ നേതാവായിരുന്നു കൃഷ്ണപിള്ളയെന്നും ഇന്ന് കേരളം ഭരിക്കുന്ന ഇടത് മന്ത്രിസഭയുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഓരോന്നും കൃഷ്ണപിള്ളയെ പോലെയുള്ള ജനനേതാക്കളുടെ അഭിലാഷമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പ്രതിഭ ജനറൽ സെക്രട്ടറി ഷെറീഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് മഹേഷ് കെ.എം അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം സി.വി നാരായണൻ മറ്റ് ഭാരവാഹികളും സംബന്ധിച്ചു.