കുഴിയിൽ വീണ് പ്രവാസി തൊഴിലാളികള്‍ക്ക് പരിക്ക്
മനാമ : ഹമദ് ടൗണിൽ ഡ്രെയിനേജിനായി നിർമ്മിച്ച കുഴിയിൽ വീണ് പ്രവാസി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശ്, പാകിസ്ഥാന്‍ സ്വദേശിക്കള്‍ക്കാണ് അപകടത്തിൽ നിസ്സാര പരിക്കേറ്റത്. ഡ്രൈയിനേജ് ബാലന്‍സ് തെറ്റി വീണ ബംഗ്ലാദേശ് തൊഴിലാളിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് പാകിസ്ഥാനി സ്വദേശിയും അടി തെറ്റി വീണത്.
ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായ ഇവരെ പിന്നീട് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

