രണ്ട് ദിവസം കൊണ്ട് ഗ്രാന്‍റ് മോമോസ്‌ക് സന്ദർശിച്ചത് 1500 ഓളം പേര്‍


മനാമ : എല്ലാ വര്‍ഷവും പെരുന്നാള്‍ ദിനങ്ങളില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാറുള്ള ഗ്രാന്റ് മോസ്കില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായെത്തിയത് 1500 ഓളം പേരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് വൈകുന്നേരം നാല് മണിവരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇവിടെയുത്തുന്നവര്‍ അറബിക്ക് വസ്ത്രങ്ങള്‍ ധരിച്ചും, ബഹ്റൈനിലുണ്ടാക്കുന്ന മധുരപലഹാരങ്ങള്‍ കഴിച്ചും സമയം ചെലവഴിക്കുന്നു.

ഇതു കൂടാതെ ഹെന്ന പെയിന്റിങ്ങ്, അറബിക്ക് കാലിഗ്രാഫി എന്നിവയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1998 മുതല്‍ക്കാണ് മുസ്ലീങ്ങളല്ലാത്തവര്‍ക്കും അറബ് സംസ്കാരത്തെ അടുത്തറിയാനും, ഇസ്ലാമിക മൂല്യങ്ങളെ മനസിലാക്കാനുമാണ് എല്ലാ വര്‍ഷവും ഓപ്പണ്‍ഹൗസ് എന്ന പേരില്‍ ഇത്തമൊരു പ്രവര്‍ത്തനം നടത്തി വരുന്നത്.

You might also like

Most Viewed