ആർ എൽ വി രാമകൃഷ്ണൻ ആശുപത്രിയിൽ

തൃശൂർ: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം കിടന്ന സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആര്‍എല്‍വി രാമകൃഷ്ണനെ ചാലക്കുടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് രാമകൃഷ്ണന്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത് . രാമകൃഷ്ണന് പകരം മണിയുടെ സഹോദരീപുത്രന്‍ നിരാഹാര സമരമനുഷ്ടിക്കുമെന്ന് കുടുംബം അറിയിച്ചു. കേസ് സിബിഐ ഏറ്റെടുക്കുക, അന്വേഷണം അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുടുംബം ഉന്നയിച്ചത്.