ഓൺലൈനിൽ കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ


മനാമ : ഓൺലൈനിൽ കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തതായി ബഹ്‌റിനിലെ സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. 

വിവിധ സാമൂഹ്യമാധ്യമങ്ങളിൽ കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ച് വരികകയായിരുന്നു ഇയാൾ. ബഹ്‌റിനകത്തും പുറത്തും ഇത്തരം ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചിരുന്നു. ഒരു വിദേശരാജ്യത്ത് നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനിടെയാണ് ഇവ പ്രചരിപ്പിക്കുന്നത് ബഹ്‌റിനിൽ നിന്നാണെന്ന് ഇന്റർപോൾ കണ്ടെത്തിയത്.

തുടർന്ന് ഇന്റർപോളിന്റെ മുന്നറിയിപ്പനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. എന്നാൽ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

ഓൺലൈൻ ഉപഭോക്താക്കളിലേക്ക് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം ഇത്തരം ചിത്രങ്ങൾ ഉണ്ടെങ്കിൽ തിരിച്ച അയച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേസ് തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ രണ്ടുവർഷം വരെ തടവും, 10000 ദിനാർ വരെ പിഴയും ലഭിക്കാമെന്നാണ് സൂചന.

 കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തെ മാതാപിതാക്കൾ നിരീക്ഷിക്കണമെന്നും, ഇത്തരത്തിലുള്ള ചൂഷണങ്ങളിൽ നിന്നും അവരെ സംരക്ഷിക്കണമെന്നും ജനറൽ ഡയറക്ടർ ഓഫ് ആന്റി-കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി നിർദ്ദേശിച്ചു.

 

 

You might also like

  • Straight Forward

Most Viewed