സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് സമാധിയായി

പാലക്കാട് : ആയുർവേദാചാര്യൻ സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് സമാധിയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സർ ചികിത്സാ രംഗത്തെ പ്രമുഖനായിരുന്നു ഇദ്ദേഹം. ജീവിതരീതിയിലെ മാറ്റങ്ങളിലൂടെ ഏത് രോഗത്തെയും ചെറുത്തുതോല്‍പ്പിക്കാം എന്നതായിരുന്നു സ്വാമി മുന്നോട്ട് വച്ച തത്വം.
കേനോപനിഷത്ത്, തന്ത്ര, ഭഗവത് ഗീതയ്ക്ക് ഒരാമുഖം, ക്ഷേത്രാരാധന തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മൃതദേഹം രാത്രിയോടെ ഒറ്റപ്പാലത്തെത്തിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് പാലിയില്‍ മഠത്തില്‍ നടക്കും.