ബഹ്‌റിനിൽ അപ്പോളോ ആശുപത്രി ആരംഭിക്കുന്നു

മനാമ : ബഹ്‌റിനിൽ അപ്പോളോ ആശുപത്രിയുടെ ശാഖ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി ഇന്ത്യൻ അപ്പോളോ ആശുപത്രിയിൽ നിന്നെത്തിയ നിക്ഷേപകരെയും, അഹ്‌ലം ജനാഹിയെയും ആരോഗ്യവകുപ്പ് മന്ത്രി മന്ത്രി ഫേഖ ബിൻത് സയീദ് അൽ സാലെഹ് സ്വീകരിച്ചു.
ആരോഗ്യമേഖലയിലെ സഹകരണം സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഒമാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ അപ്പോളോ ആശുപത്രി നൽകി വരുന്ന സേവനങ്ങളെ കുറിച്ച് മന്ത്രി വിശദീകരിച്ചു.