ബഹ്‌റിനിലെ ഇൻഫർമേഷൻ അഫയേഴ്‌സ് അതോറിറ്റി പിരിച്ചു വിട്ടു

മനാമ : ബഹ്‌റിനിലെ ഇൻഫർമേഷൻ അഫയേഴ്‌സ് അതോറിറ്റി പിരിച്ചു വിട്ടു. ബഹ്‌റിൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയാണ് അതോറിട്ടി പിരിച്ചു വിട്ടുകൊണ്ടുള്ള 82/2016 ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മുതൽ രാജ്യത്തെ വാർത്താവിനിമയ മാധ്യമങ്ങളെല്ലാം ഇൻഫർമേഷൻ അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക. ഇൻഫർമേഷൻ അഫയേഴ്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രാലയമായിരിക്കും ഇനി തീരുമാനിക്കുക.